ജില്ല ഫുട​്​ബാൾ അസോസിയേഷൻ സെക്രട്ടറിക്കെതിരെ അവിശ്വാസ പ്രമേയം ഇന്ന്​

കണ്ണൂർ: ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി എ.കെ. മാമുക്കോയക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിേന്മൽ വോെട്ടടുപ്പ് തിങ്കളാഴ്ച. ഞായറാഴ്ച നടക്കാനിരുന്ന പ്രത്യേക ജനറൽ ബോഡി യോഗം ഹർത്താലിനെ തുടർന്ന് മാറ്റുകയായിരുന്നു. എക്സിക്യൂട്ടിവി​െൻറ അനുമതിയില്ലാതെ കാര്യങ്ങൾ ചെയ്യുന്നുവെന്നും ചില ക്ലബിലെ കളിക്കാരെ പുറത്താക്കാൻ അനാവശ്യമായി ഇടപെട്ടുവെന്നതടക്കമുള്ള കുറ്റങ്ങൾ ചാർത്തിയാണ് കമ്മിറ്റിയിലെ ഒരു വിഭാഗം സെക്രട്ടറിക്കെതിരെ രംഗത്തുവന്നത്. 11 ക്ലബുകൾ ഒപ്പിട്ടുനൽകിയ കത്തിനെ തുടർന്ന് ചേർന്ന യോഗത്തിൽ ജനറൽ ബോഡിയോഗം വിളിക്കുന്നതിന് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ജില്ല ലീഗ് മത്സരങ്ങളുമായി ബന്ധപ്പെട്ട് ഒരു ക്ലബി​െൻറ തലപ്പത്തുള്ളവർക്കുണ്ടായ അഭിപ്രായ ഭിന്നതയാണ് നീക്കങ്ങൾക്കു പിന്നിലെ കാരണമെന്ന് സെക്രട്ടറിയെ അനുകൂലിക്കുന്ന വിഭാഗം പറയുന്നു. പ്രശ്നങ്ങൾ ഉയർന്നതോടെ നിലവിലെ ഭരണസമിതിയെ അനുകൂലിക്കുന്ന പാനലിലും ഭിന്നതയുണ്ടായിട്ടുണ്ട്. വോെട്ടടുപ്പ് നടക്കുന്നതിനാൽ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിന് ശക്തമായ നീക്കങ്ങളാണ് രണ്ട് വിഭാഗങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്നത്. തെരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിന് കെ.എഫ്.എ സീനിയർ വൈസ് പ്രസിഡൻറ് കെ.പി. സണ്ണിയും സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡൻറ് ഒ.കെ. വിനീഷും പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.