ജൈവ പച്ചക്കറിയുമായി അറയങ്ങാട്ടെ കർഷകർ

പേരാവൂർ: പതിനഞ്ചേക്കർ സ്ഥലം പാട്ടത്തിനെടുത്ത് ജൈവ പച്ചക്കറിയിൽ സ്വയംപര്യാപ്തത കൈവരിക്കാനൊരുങ്ങുകയാണ് അറയങ്ങാട്ടുള്ള കർഷകരും കുടുംബശ്രീ പ്രവർത്തകരും. ഹരിത കേരള മിഷ​െൻറ ഭാഗമായി പഞ്ചായത്ത്, കൃഷിഭവൻ, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് പേരാവൂർ പഞ്ചായത്തിലെ 16ാം വാർഡിൽ കാലായികുന്നേൽ ശ്രീധരൻ, സുധാകരൻ,വാസു, സൗമിനി, രമ്യ എന്നിവർ കൃഷി ചെയ്യുന്നത്. പാവൽ, പയർ, ചീര, പടവലം, പൊട്ടിക്ക, കക്കിരി, വെണ്ട, വെള്ളരി തുടങ്ങി എല്ലായിനങ്ങളും ഇവിടെ വിളയുന്നുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തുടർ ജോലിയിൽ കർഷകരെ സഹായിക്കാൻ പേരാവൂർ പഞ്ചായത്ത് പദ്ധതി അംഗീകരിച്ചു. മറ്റ് വാർഡുകളിൽ തരിശായിക്കിടക്കുന്ന സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് ജൈവ പച്ചക്കറി കൃഷി നടത്താൻ കുടുംബശ്രീകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന വിളവെടുപ്പുത്സവം പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് ജിജി ജോയ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എത്സമ്മ ഡൊമിനിക് അധ്യക്ഷത വഹിച്ചു. എൻ.ആർ.ഇ.ജി സ്റ്റാഫ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് കെ.എ. രജീഷ്, കൃഷി അസിസ്റ്റൻറുമാരായ രാജേഷ്, രാജസിങ്, ഷിംന, സി.ഡി.എസ് ചെയർപേഴ്സൻ എൻ.വി. ഗിരിജ, ജിഷ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.