ബൈത്തുറഹ്മ: ഫണ്ട്​ കൈമാറി

കുമ്പള: ദുൈബ--മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ബൈത്തുറഹ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ഉദ്യാവറിൽ നിർമിക്കുന്ന ബൈത്തുറഹ്മയുടെ ഫണ്ട് കൈമാറ്റം ഉപ്പള സി.എച്ച് സൗധത്തിൽ നടന്നു. ആദ്യഗഡു ദുൈബ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഹനീഫ് കൽമാട്ടയിൽനിന്ന് മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് ടി.എ. മൂസ ഏറ്റുവാങ്ങി. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി എം. അബ്ദുല്ല മുഗു ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷ്റഫ്, മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ അഷ്റഫ് കാർള, എ.കെ. ആരിഫ്, കെ.എം. അബ്ബാസ് ഓണന്ത, എം.എസ്.എ. സത്താർ, യൂത്ത്ലീഗ് മണ്ഡലം പ്രസിഡൻറ് യു.കെ. സൈഫുല്ല തങ്ങൾ, ജനറൽ സെക്രട്ടറി റഹ്മാൻ ഗോൾഡൻ, യൂത്ത് ലീഗ് ജില്ല സെക്രട്ടറി അസീസ് കളത്തൂർ, റഹ്മത്തുല്ല മഞ്ചേശ്വരം, സെഡ്.എ. കയ്യാർ, കെ.എം. അബ്ബാസ്, കെ.എം.സി.സി ഭാരവാഹികളായ ഡോ. ഇസ്മായിൽ, അബ്ദുല്ല കെദമ്പാടി, അഷ്റഫ് പാവൂർ, സാദിഖ് ചിനാല, ലത്തീഫ് ബംബ്രാണ എന്നിവർ സംബന്ധിച്ചു. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം. അബ്ബാസ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.