പ്രകൃതിവിരുദ്ധ പീഡനം; മധ്യവയസ്കൻ അറസ്​റ്റിൽ

ശ്രീകണ്ഠപുരം: 13 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ. പയ്യാവൂർ കാട്ടിക്കണ്ടം സ്വദേശിയും തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരനുമായ പയ്യാർ കുഞ്ഞിരാമനെ(44)യാണ് ശ്രീകണ്ഠപുരം സി.ഐ വി.വി. ലതീഷ് അറസ്റ്റ് ചെയ്തത്. പയ്യാവൂർ മാർക്കറ്റിനടുത്ത കെട്ടിടത്തിൽ കൊണ്ടുപോയാണ് വിദ്യാർഥിയെ പീഡിപ്പിച്ചതത്രെ. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വിദ്യാർഥി കൂട്ടുകാരോട് കാര്യം പറഞ്ഞതോടെയാണ് പൊലീസിൽ പരാതി എത്തിയത്. ചോദ്യം ചെയ്ത പ്രതിയെ തലശ്ശേരി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. ഏരുവേശ്ശി ബാങ്ക് നിയമനത്തിനെതിരെ വ്യാപക പരാതി ശ്രീകണ്ഠപുരം: ഏരുവേശ്ശി സർവിസ് സഹകരണ ബാങ്കിൽ നാല് തസ്തികയിലേക്ക് നിയമനം നടത്താനുള്ള നീക്കം വിവാദത്തിൽ. കോൺഗ്രസ് എ ഗ്രൂപ്പും സി.പി.എമ്മുമാണ് പരാതിയുമായി രംഗത്തുവന്നത്. വൻ തുക കോഴ വാങ്ങിയാണ് കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ നിയമനം നടത്തുന്നതെന്നാണ് പരാതി. ഐ ഗ്രൂപ്പിന് മുൻതൂക്കമുള്ളവരാണ് ബാങ്ക് ഭരണം നിയന്ത്രിക്കുന്നത്. കഴിഞ്ഞ വർഷം അഞ്ച് പേരെ നിയമിച്ചതിനു പിന്നാലെയാണ് ഇത്തവണ രണ്ട് നൈറ്റ് വാച്ച്മാൻ, ഒരു പ്യൂൺ, ഒരു കലക്ഷൻ ഏജൻറ് എന്നിവരെ നിയമിക്കുന്നത്. കഴിഞ്ഞ തവണയും നിയമനത്തിൽ കോഴ വിവാദം ഉയർന്നിരുന്നു. അതിനിടെ, അപേക്ഷ നൽകിയവരെ പോലും അറിയിക്കാതെ ശനിയാഴ്ച പരീക്ഷയും നടത്തിയത് മറ്റൊരു വിവാദത്തിനും വഴിതുറന്നിട്ടുണ്ട്. പരീക്ഷ നടത്തുന്ന കാര്യം അറിയിച്ചില്ലെന്നു കാണിച്ച് ബിജു, രജീഷ് എന്നിവർ ബാങ്കിലും ജോ. രജിസ്ട്രാർക്കും പരാതി നൽകിയിട്ടുണ്ട്. ബാങ്ക് നിയമനത്തിനുപിന്നിൽ അഴിമതിയുണ്ടെന്നുകാണിച്ച് സി.പി.എമ്മും കോൺഗ്രസിലെ ഒരു വിഭാഗവും ജോ. രജിസ്ട്രാർക്കും പരാതി നൽകി. കോഴ വാങ്ങി ബാങ്കിൽ നിയമനം നടത്താനുള്ള നീക്കം തടയുമെന്നും മുഴുവൻ ക്രമക്കേടും പുറത്തുകൊണ്ടുവരുന്നതുവരെ ശക്തമായ സമരം നടത്തുമെന്നും സി.പി.എം ഏരുവേശ്ശി ലോക്കൽ കമ്മിറ്റി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.