കടകൾ ഒഴിപ്പിക്കുന്നതിനെതിരെ അഞ്ചരക്കണ്ടിയിൽ വ്യാപാരികൾ പ്രക്ഷോഭത്തിന്​

കണ്ണൂർ: അഞ്ചരക്കണ്ടി ടൗണിൽ ഒരുവിഭാഗം വ്യാപാരികളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നതിനെതിരെ വ്യാപാരികൾ പ്രക്ഷോഭത്തിന്. ആഗസ്റ്റ് ഒന്നിന് അഞ്ചരക്കണ്ടി ടൗണിൽ കടകൾ അടച്ചിട്ട് റാലിയും പൊതുയോഗവും നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പള്ളിവക സ്ഥലത്തെ കെട്ടിടത്തിൽ വർഷങ്ങളായി വ്യാപാരം ചെയ്തുവരുന്ന 32ഒാളം സ്ഥാപനങ്ങളാണ് ഒഴിപ്പിക്കൽഭീഷണി നേരിടുന്നത്. കെട്ടിടത്തി​െൻറ അവകാശംസംബന്ധിച്ച് വഖഫ് ബോർഡും കെട്ടിടത്തി​െൻറ ജന്മികളും തമ്മിൽ തർക്കമുണ്ട്. ജന്മികളിൽനിന്ന് വർഷങ്ങൾക്കുമുമ്പ് കടമുറി വാടകക്ക് എടുത്തതാണ് വ്യാപാരികൾ. എന്നാൽ, ഇപ്പോൾ കടമുറികൾ ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ബോർഡ് വ്യാപാരികൾക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. മൂന്നു പതിറ്റാണ്ടിലേറെയായി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾ പെെട്ടന്നൊരു ദിവസം ഒഴിയേണ്ടിവരുന്നതോടെ വ്യാപാരികൾ പെരുവഴിയിലാകുമെന്ന് ഏകോപനസമിതി അഞ്ചരക്കണ്ടി യൂനിറ്റ് പ്രസിഡൻറ് ഒ.വി. മമ്മു പറഞ്ഞു. അവകാശം സംബന്ധിച്ച തർക്കത്തിൽ വ്യാപാരികൾ പക്ഷംചേരുന്നില്ല. വഖഫ് ബോർഡ് നിർദേശിക്കുന്ന ജന്മിയെ അംഗീകരിച്ച് വാടക നൽകാൻ വ്യാപാരികൾ തയാറാണ്. ജീവിതോപാധിയായ വ്യാപാരം തുടരാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് മാത്രമാണ് ആവശ്യം. വ്യാപാരികളെ നിലനിർത്തി ന്യായമായ വാടകക്ക് പുതിയ കച്ചീട്ട് നൽകി തൊഴിലും ജീവിതവും സംരക്ഷിക്കാൻ നടപടിയുണ്ടാകണമെന്നാണ് വഖഫ് ബോർഡിനോട് വ്യാപാരികൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ എൻ.കെ. മുഹമ്മദ്, കെ.കെ. ജയദേവൻ, കെ. റിയാസ്, കെ.കെ. സുധീർ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.