ഹാജരില്ല, ഹാജരില്ല, ഹാജരില്ല ^^^^^^^^^^^^^^^^^^^^^^^^not proof

ഹാജരില്ല, ഹാജരില്ല, ഹാജരില്ല ------------------------not proof ആറളം ഫാം സ്കൂളിൽ തുടർച്ചയായി നൂറിലേറെ കുട്ടികൾ ലീവ് അസീസ് കേളകം കേളകം: ആദിവാസി വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്താൻ പദ്ധതികളുടെ പരമ്പരകൾ തന്നെയുണ്ട്. എന്നാൽ, കോളനികളിലെ കുരുന്നുകൾ നിത്യവും സ്കൂളിലെത്തുന്നുണ്ടോ? ഇല്ലെന്നാണ് കണ്ണൂർ ജില്ലയിലെ ആദിവാസി മേഖലകളായ ആറളം ഫാം, കേളകം, കൊട്ടിയൂർ, കണിച്ചാർ, മുഴക്കുന്ന്, കോളയാട്, പേരാവൂർ പഞ്ചായത്ത് പരിധികളിലെ സ്കൂളുകളിൽനിന്ന് ലഭിക്കുന്ന കണക്കുകൾ. ജില്ലാ ഭരണകൂടത്തി​െൻറ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കിയ ആറളം ഫാം ഗവ. ഹൈസ്കൂളിൽ മാത്രം മൂന്നാഴ്ചയായി നൂറിലേറെ കുട്ടികൾ തുടർച്ചയായി ക്ലാസിലെത്തുന്നില്ല. ഇടക്കിടെ എത്താത്തവരുടെ എണ്ണം ഇതിനുപുറമേയാണ്. പഠനം അവസാനിപ്പിക്കുന്ന കുട്ടികളുടെ എണ്ണവും പെരുകുന്നതായും കണ്ടെത്തിയിട്ടുണ്ട്. 481കുട്ടികൾ പഠിക്കുന്ന ഇവിടെ 350 --370 ആണ് ഹാജർ നില. ബാക്കിയുള്ളവരെ സ്കൂളുകളിലേക്ക് എത്തിക്കുന്നതിന് ശ്രമം നടത്തുമെന്നാണ് ൈട്രബൽ മിഷൻ ഉദ്യോഗസ്ഥർ നൽകുന്ന മറുപടി. കുട്ടികൾക്ക് സ്കൂളിലെത്താൻ ഗോത്ര സാരഥി ഉൾപ്പെടെ എട്ട് വാഹനങ്ങൾ പുനരധിവാസ മേഖലയിൽ ഏർപ്പെടുത്തിയെങ്കിലും പഠിക്കാനെത്തുന്നവരുടെ എണ്ണത്തിൽ പുരോഗതിയില്ല. ഫാം സ്കൂളിൽ പ്രഭാത ഭക്ഷണം ഉൾപ്പെടെ മൂന്ന് നേരം ഭക്ഷണം നൽകുന്നുമുണ്ട്. മുമ്പ് ക്ലാസ് മുടക്കുന്ന കുട്ടികളെ കെണ്ടത്തി സ്കൂളിലെത്തിക്കാനുള്ള നടപടികൾ നടപ്പാക്കിയപ്പോൾ നൂറ് ശതമാനം ഹാജർനിലയുണ്ടായിരുന്ന സ്ഥാനത്താണ് നിലവിലെ ദുരവസ്ഥ. സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ കുറ്റമറ്റ രീതിയിൽ പട്ടിക-വർഗ്ഗ ക്ഷേമ വകുപ്പ് നടപ്പാക്കുന്നില്ലെന്നാണ് സന്നദ്ധ സംഘടനകൾ ആരോപിക്കുന്നത്. വീടുകളിൽ പഠന സൗഹൃദ അന്തരീക്ഷമില്ലാത്തതും ദാരിദ്ര്യവും വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നു. പഠനം മുടക്കുന്നവരിൽ ഏറെപേരും പുഴ പുറമ്പോക്കുകളിലും കോളനികളിലും അലസരായി സമയം കളയുകയാണ്. കൊട്ടിയൂർ പഞ്ചായത്തിലെ താഴെ പാൽചുരം കോളനിയിൽ മാത്രം 20 കുട്ടികളാണ് പഠനം നിർത്തിയത്. കേളകം പഞ്ചായത്തിൽ ആദിവാസി കുട്ടികൾ കൂടുതൽ പഠനത്തിനെത്തുന്ന അടക്കാത്തോട്, ചെട്ടിയാംപറമ്പ, കൊട്ടിയൂരിലെ മന്ദംചേരി, ചുങ്കക്കുന്ന്, അമ്പായത്തോട്, കണിച്ചാർ ഓടപ്പുഴ തുടങ്ങി മലയോരത്തെ പത്തിലേറെ സ്കൂളുകളിലെ കുട്ടികളൂടെ എണ്ണം അനുദിനം കുറയുന്നതായി കോളനി നിവാസികളും സന്നദ്ധപ്രവർത്തകരും പറയുന്നു. ആദിവാസി മേഖലയിലെ ദൈനം ദിന പ്രശ്നങ്ങളിൽ ഇടപെടുന്നതിന് െപ്രമോട്ടർമാരെ നിയമിച്ചിട്ടുണ്ടങ്കിലും ഇവരിൽ ഭൂരിപക്ഷവും കോളനികളിൽ എത്താറില്ലന്നാണ് പരാതി. കുട്ടികൾ പഠിക്കാൻ പോകുന്നുവെന്ന് ഉറപ്പാക്കാൻ സംവിധാനമില്ലാത്തതും വന്യജിവിശല്യവും അധികൃതരുടെ അവഗണനയും വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് കാരണമാകുന്നുണ്ട്. ഗോത്ര കിരണം പദ്ധതി പ്രകാരം ആദിവാസി മേഖലകളിൽ വാഹന സൗകര്യം ഒരുക്കിയെങ്കിലും ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നില്ല. ആദിവാസി കുരുന്നുകളുടെ വിദ്യാഭ്യാസ ഉന്നതിക്കായി ആറളം ഫാം കേന്ദ്രീകരിച്ച് മോഡൽ റസിഡൻഷ്യൽ സ്കൂൾ സ്ഥാപിക്കുന്നതിന് സർക്കാർ തീരുമാനമെടുത്ത് വർഷം അഞ്ചായിട്ടും നടപടികൾ ചുവപ്പ് നാടയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.