മാലിന്യപ്പെട്ടി വിതരണം

ചെറുപുഴ: കാക്കേഞ്ചാല്‍ വൈസ്മെന്‍സ് ക്ലബ് ചെറുപുഴ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാലിന്യപ്പെട്ടികൾ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് ജമീല കോളയത്ത് നിർവഹിച്ചു. വൈസ് പ്രസിഡൻറ് വി. കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വൈസ്മെന്‍ ക്ലബ് നിയുക്ത ഡിസ്ട്രിക്ട് ഗവര്‍ണര്‍ സനല്‍ മാമ്പള്ളി, തോമസ് അബ്രാഹം, ടോമി പുഞ്ചക്കുന്നേല്‍, കെ.ജെ. മാത്യു, സെബാസ്റ്റ്യന്‍ ---------------------------ജോ------------------- എന്നിവര്‍ സംസാരിച്ചു. ചെറുപുഴ വില്ലേജ് ഓഫിസ്, ചെറുപുഴ പോസ്റ്റ് ഓഫിസ്, ആയുര്‍വേദ ആശുപത്രി, കൃഷിഭവന്‍, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് പെട്ടികൾ നൽകിയത്. കുരുമുളകുചെടി പ്രദര്‍ശനവും സെമിനാറും ചെറുപുഴ: ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ കുറ്റിക്കുരുമുളക് ചെടി പ്രദര്‍ശനവും സെമിനാറും സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. കൃഷ്ണന്‍ മാസ്റ്റര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗോപി കാഞ്ഞിരങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ചെറുപുഴ പഞ്ചായത്തിലെ മികച്ച പച്ചക്കറി കര്‍ഷകനായ ഏലിയാസ് അമ്പാട്ടിനെ ആദരിച്ചു. വി.എന്‍. ഗോപി, കെ. ദാമോദരന്‍, മാത്യു മുകുളേല്‍ എന്നിവര്‍ സംസാരിച്ചു. ചെറുപുഴ കൃഷി ഓഫിസര്‍ ജയരാജന്‍ നായര്‍ ------------'വീട്ടില്‍-------------------- ഒരുമുറം പച്ചക്കറി' എന്ന വിഷയത്തില്‍ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.