ആനകളു​െട കണക്കെടുപ്പ്​

ആനകളുടെ കണക്കെടുത്തു: ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീതി വിതക്കുന്നത് ഒമ്പത് കാട്ടാനകൾ കേളകം: ആറളം ഫാമിൽ വട്ടമിടുന്ന കാട്ടാനകളുടെ കണക്കെടുത്തു. ആറളം ഫാമിലും പുനരധിവാസ മേഖലയിലും ഭീതിവിതച്ച് ഒമ്പത് കാട്ടാനകൾ വട്ടമിടുന്നതായി വനംവകുപ്പ് നടത്തിയ നിരീക്ഷണത്തിൽ കെണ്ടത്തി. ഇവയെ ആറളം, കൊട്ടിയൂർ വനപാലകരുടെ നേതൃത്വത്തിൽ തുരത്താനുള്ള നടപടികൾ ഞായറാഴ്ച തുടങ്ങുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ആറളം ഫാമിലും ആറളം ആദിവാസി പുനരധിവാസ മേഖലയിലും ഏതാനും ആഴ്ചകളായി ഭീതി പരത്തുന്ന കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് മടക്കിയയക്കാനുള്ള നടപടികൾ വൈകുന്നതിനെതിരെ വനപാലകർക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് കാട്ടാനകളെ തുരത്തുന്ന യജ്ഞം നടത്താൻ തീരുമാനിച്ചത്. കാട്ടാനകളുടെ അക്രമത്തിൽ ആറളം ഫാമിൽ കനത്ത കൃഷിനാശം ഉണ്ടാവുന്നതായി ഫാം അധികൃതർ ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതേതുടർന്നാണ് കാട്ടാനകളെ തുരത്തൽ നടപടികൾക്ക് വനംവകുപ്പ് നീക്കം ശക്തമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.