യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി തണൽമരം

മാലൂർ: റോഡരികിലെ കൂറ്റൻ മരം വിദ്യാർഥികളടക്കമുള്ള വഴി യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാവുന്നു. മാലൂര്‍-പേരാവൂർ റോഡിൽ തൃക്കടാരിപ്പൊയില്‍ ടൗണിൽ അമൃത ഹോട്ടലിന് മുന്‍വശത്തുള്ള കൂറ്റൻ മരമാണ് ജനങ്ങള്‍ക്കും സമീപത്തെ കെട്ടിടത്തിനും ഭീഷണിയായി നില്‍ക്കുന്നത്. കെട്ടിട ഉടമ ശേഖരന്‍ മാലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പി.ഡബ്ല്യു.ഡി ഓഫിസിലും നേരത്തേ പരാതി നല്‍കിയിരുന്നു. മരം ഏതു സമയത്തും നിലംപതിക്കാവുന്ന സ്ഥിതിയിലാണ്. കഴിഞ്ഞ ദിവസമാണ് ഇതുപോലൊരു മരം പനമ്പറ്റ ന്യൂ യു.പി സ്കൂളില്‍ കടപുഴകിയത്. എത്രയും വേഗം മരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.