കളഞ്ഞുകിട്ടിയ ആഭരണം തിരികെ നൽകി ഒാ​േട്ടാഡ്രൈവർ

കണ്ണൂർ: കളഞ്ഞുകിട്ടിയ സ്വർണാഭരണം തിരികെ നൽകി കണ്ണൂർ കെ.എം.സി ഒാേട്ടാറിക്ഷ കൂട്ടായ്മ പ്രവർത്തകർ. കണ്ണൂർ ടൗണിലെ ഒാേട്ടാറിക്ഷഡ്രൈവറായ സമീറിനാണ് കഴിഞ്ഞദിവസം രാത്രി ഒാട്ടംകഴിഞ്ഞ് വീട്ടിലെത്തി വണ്ടി വൃത്തിയാക്കുന്നതിനിടെ ഒന്നരപവൻ സ്വർണാഭരണം കിട്ടിയത്. പിറ്റേന്നുതന്നെ കൂട്ടായ്മപ്രവർത്തകരോടൊപ്പം ട്രാഫിക് സ്റ്റേഷനിൽ ഏൽപിച്ച സ്വർണം ഉടമസ്ഥ വെറ്റിലപ്പള്ളിയിലെ നുഷൈമയുടെ ബന്ധു എത്തിയപ്പോൾ അവർക്ക് കൈമാറുകയായിരുന്നു. കൂട്ടായ്മ പ്രവർത്തകരായ അൻവർ വായയിൽ, സനിൽകുമാർ എന്നിവർ പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.