മുൻഗണന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അനർഹരായ കാർഡുടമകൾക്കെതിരെ നടപടി

കണ്ണൂർ: ജില്ലയിലെ നാല് താലൂക്കുകളിലെയും റേഷൻ കാർഡുടമകളിൽ എ.എ.വൈ, മുൻഗണന ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ള അനർഹരായ കാർഡുടമകൾക്കെതിരെ നടപടിയെടുക്കും. ഇത് ഒഴിവാക്കുന്നതിനായി 1000 ചതുരശ്ര അടിക്കുമേൽ വിസ് തീർണമുള്ള വീടുള്ളവർ, നാലുചക്രവാഹനമുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി ഒടുക്കുന്നവർ, വിദേശത്ത് ജോലിയുള്ളവർ, മറ്റ് ഇതരജോലികൾ മുഖേന 25,000 രൂപയിൽ കൂടുതൽ മാസവരുമാനമുള്ളവർ, സർക്കാർ/അർധസർക്കാർ/സഹകരണമേഖല/ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിയുള്ളവർ, സർവിസ് പെൻഷനർ എന്നിവർ മുൻഗണന, എ.എ.വൈ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ 31നുള്ളിൽ ഇക്കാര്യം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസർ മുമ്പാകെ അപേക്ഷ നൽകി മുൻഗണന ലിസ്റ്റുകളിൽനിന്ന് സ്വമേധയാ ഒഴിവാകേണ്ടതാണെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. ഇപ്രകാരംചെയ്യാത്ത കാർഡുടമകൾക്കെതിരെ 1955-ലെ അവശ്യസാധന നിയമം വകുപ്പ് (7) പ്രകാരം ഒരുവർഷം തടവും അനർഹമായി കൈപ്പറ്റിയ റേഷൻസാധനങ്ങളുടെ ഇക്കണോമിക് നിരക്കിലുള്ള തുകയും പിഴയും ഈടാക്കുന്നതുമായി ബന്ധപ്പെട്ട നടപടി കൈക്കൊള്ളുന്നതിന് ജില്ല കലക്ടർക്ക് ശിപാർശചെയ്യും. പുതിയ റേഷൻ കാർഡ് വിതരണം പൂർത്തിയാകുന്നതോടുകൂടി ഇതിനായി വ്യാപക പരിശോധന നടത്തും. പരിശോധനയിൽ അനർഹരായ കാർഡുടമകൾ മുൻഗണന പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി ഉണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.