ലോഡ്ജിന്​ മുകളിൽനിന്ന്​ വീണ് സർക്കാർ ജീവനക്കാരൻ മരിച്ചു

കാസർകോട്: ലോഡ്ജി​െൻറ ബാൽക്കണിയിൽ സംസാരിച്ചുകൊണ്ടിരിക്കെ താഴേക്കുവീണ് സർക്കാർ ജീവനക്കാരൻ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാസർകോട് ഡി.ഇ.ഒ ഓഫിസിലെ ക്ലർക്ക് കൂത്തുപറമ്പ് പത്തായക്കുന്ന് സ്വദേശി ഗിരിധറാണ് (45) മരിച്ചത്. കൂടെയുണ്ടായിരുന്ന മായിപ്പാടി ഡയറ്റിലെ ക്ലര്‍ക്ക് കാഞ്ഞങ്ങാട് താമസിക്കുന്ന തിരുവനന്തപുരം പ്രതീഷിനാണ് (35) ഗുരുതരമായി പരിക്കേറ്റത്. ബുധനാഴ്ച രാത്രി 8.45ഒാടെ കാസർകോട് കറന്തക്കാട് അശ്വിനി നഗറിലെ മാലി ടൂറിസ്റ്റ് ഹോമിലാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം മുറിയിലായിരുന്ന ഇവർ പുറത്തിറങ്ങി ഒന്നാംനിലയുടെ ബാൽക്കണിയിൽ ചാരിനിന്ന് സംസാരിച്ചുകൊണ്ടിരിക്കെ താഴേക്ക് വീഴുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു. തലയടിച്ചുവീണ ഇവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷനല്‍കി മംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗിരിധര്‍ വഴിക്കുവെച്ച് മരിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണവിവരമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധിപേര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.