പ്രചാരണബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി

മട്ടന്നൂര്‍: ഐക്യമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചതായി പരാതി. മേറ്റടി, മരുതായി, കീച്ചേരി, പൊറോറ, ഏളന്നൂര്‍ എന്നീ വാര്‍ഡുകളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ഫ്ലക്‌സ് ബോര്‍ഡുകളാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം. ദാമോദരന്‍ മാസ്റ്റര്‍ പൊലീസിനും ഇലക്ഷന്‍ കമീഷനും പരാതി നല്‍കി. സ്ഥാനാര്‍ഥികളുടെ പ്രചാരണസ്വാതന്ത്ര്യം നിഷേധിക്കുന്നവര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. (ഫോട്ടോ- യു.ഡി.എഫ് പ്രചാരണബോര്‍ഡ് നശിപ്പിച്ചനിലയില്‍) കാര്‍ഗില്‍ വിജയദിനാഘോഷം മട്ടന്നൂര്‍: നാഷനല്‍ എക്‌സ് സര്‍വിസ്മെന്‍ കോ-ഒാഡിനേഷന്‍ മട്ടന്നൂര്‍ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഗില്‍ വിജയദിനാഘോഷം സംഘടിപ്പിച്ചു. മരുതായി എല്‍.പി സ്‌കൂളില്‍ നഗരസഭ കൗണ്‍സിലര്‍ എന്‍. നാരായണന്‍ ഉദ്ഘാടനം ചെയ്തു. വി.കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി. ബാലകൃഷ്ണ മേനോന്‍, കെ.ഇ. സുജാത, പി.പി. അബ്ദുൽ ജലീല്‍, കെ.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.