യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വിദ്യാർഥിയും സുഹൃത്തും അറസ്​റ്റിൽ

* ഒരാൾ ഒളിവിൽ ബംഗളൂരു: നിസ്സാര കാര്യത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വിദ്യാർഥിയും സുഹൃത്തും അറസ്റ്റിൽ. മറ്റൊരു സുഹൃത്ത് ഒളിവിലാണ്. പ്ലംബർ ചേതൻ, പി.യു വിദ്യാർഥി ശിവ കുമാർ (21) എന്നിവരാണ് അറസ്റ്റിലായത്. മധൻ കുമാറിനെയാണ് (24) ഇവർ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. മധൻ വീടിനുമുന്നിൽ കാർ നിർത്തിയിടുന്നതിനെ ഇവർ എതിർത്തതാണ് കൊലപാതകത്തിലെത്തിയത്. വഴി തടസ്സപ്പെടുത്തിയാണ് കാർ നിർത്തുന്നതെന്ന് പറഞ്ഞ് ഇവർ തടഞ്ഞെങ്കിലും യുവാവ് ചെവികൊടുത്തില്ല. ഇതി​െൻറ രോഷത്തിൽ സംഘത്തിലൊരാൾ മധനെ കുത്തുകയായിരുന്നു. പിന്നാലെ മൂവരും ഓടി രക്ഷപ്പെട്ടു. അയൽവാസികൾ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കളുടെ പരാതിയിൽ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. മൂന്നാമത്തെയാൾക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. കോഫി ഷോപ് ജീവനക്കാരൻ ജീവനൊടുക്കി ബംഗളൂരു: ഉദ്യോഗക്കയറ്റം ലഭിക്കാത്തതി​െൻറ നിരാശയിൽ യുവാവ് ജീവനൊടുക്കി. മഹാദേവപുരത്ത് താമസിക്കുന്ന പ്രമോദ് (35) വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. 11 വർഷമായ ഇദ്ദേഹം ഫോനിക്സ് മാളിലെ കോഫി ഷോപ്പ് ജീവനക്കാരനാണ്. ഇദ്ദേഹത്തിന് ലഭിക്കേണ്ട ജോലിക്കയറ്റം വർഷങ്ങളായി കമ്പനി അധികൃതർ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതിൽ ഏറെ നിരാശയിലായിരുന്നു. പൊലീസ് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. വീട്ടുകാരുടെ പരാതിയിൽ മഹാദേവപുര പൊലീസ് കേസെടുത്തിട്ടുണ്ട്. ഇത്തവണയും മൈസൂരു ദസറക്ക് പൊലിമ കുറയും * ദസറ സെപ്റ്റംബർ 21 മുതൽ 30 വരെ * വരൾച്ച കണക്കിലെടുത്ത് ആഘോഷങ്ങൾ ചുരുക്കും ബംഗളൂരു: കഴിഞ്ഞ വർഷത്തേതിനു സമാനമായി ഇത്തവണയും മൈസൂരു ദസറക്ക് പൊലിമകുറയും. സംസ്ഥാനം തുടർച്ചയായ വരൾച്ചക്കെടുതി നേരിടുന്നതിനാലാണ് ആഘോഷങ്ങൾ ചുരുക്കുന്നത്. അതേസമയം, വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാൻ പാരമ്പര്യ ആഘോഷങ്ങൾ കൂടുതൽ വർണാഭമാക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. 15 കോടി രൂപയാണ് ദസറ ആഘോഷങ്ങൾക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 13.25 കോടിയായിരുന്നു. ലാളിത്യത്തി​െൻറയും വൈഭവങ്ങളുടെയും കൂടിച്ചേരലാകും സംസ്ഥാന ആഘോഷമായ ദസറയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെപ്റ്റംബർ 21ന് ചാമുണ്ഡേശ്വരി ദേവിക്കുള്ള പൂജകളോടെ ദസറ ആഘോഷങ്ങൾ ആരംഭിക്കും. ഒമ്പതു ദിവസത്തെ സാംസ്കാരിക പരിപാടികളും അന്നുതുടങ്ങും. വിജയദശമി ദിനമായ 30ന് ജംബോ സവാരി നടക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനകനെ കണ്ടെത്തുന്നതിന് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ജംബോ സവാരി നടക്കുന്ന രാമസ്വാമി സർക്കിൾ മുതൽ ബന്നി മണ്ഡപം വരെയുള്ള റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കും. കൂടാതെ, മൈസൂരു നഗരത്തിലെ എല്ലാ റോഡുകളിലെയും കുഴിയടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.