ലീഗ്​ ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ്​ ​നടത്താത്തത്​ കൗൺസിലർമാർ പാർട്ടി പത്രത്തി​െൻറ വരിക്കാരാവാത്തതുകൊണ്ടെന്ന്​

കാസർകോട്: മുസ്ലിം ലീഗ് ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താത്തത് പഞ്ചായത്ത് ലീഗ് കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ടവർ പാർട്ടി പത്രത്തി​െൻറ വാർഷിക വരിക്കാരാവാൻ ബാക്കിയുള്ളതുകൊണ്ടാണെന്ന് ജില്ല ജനറൽ സെക്രട്ടറി എം.സി. ഖമറുദ്ദീൻ അറിയിച്ചു. പുതിയ പഞ്ചായത്ത് കൗൺസിലർമാർ 1800 രൂപ അടച്ച് നിർബന്ധമായും പത്രത്തി​െൻറ വാർഷിക വരിക്കാരാവണമെന്ന തീരുമാനം പൂർണമായി നടപ്പാക്കിയ ശേഷം ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നാണ് സംസ്ഥാന കമ്മിറ്റി നിർദേശം. ചില പഞ്ചായത്തുകളിൽ പൂർത്തിയാവാത്തതുകൊണ്ടാണ് ജില്ല കമ്മിറ്റി തെരെഞ്ഞടുപ്പ് നീളുന്നത്. ഭാരവാഹിത്വത്തിന് ഒരു വടംവലിയുമില്ലെന്നും ഭാരവാഹിത്വം സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 17ന് ചേർന്ന നേതൃയോഗം 30നകം വരിക്കാരെ ചേർക്കൽ പൂർത്തീകരിക്കാൻ കീഴ്ഘടകങ്ങൾക്ക് നിർദേശം കൊടുത്തിട്ടുണ്ട്. അത് പൂർത്തീകരിച്ചു കഴിഞ്ഞാൽ ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പി​െൻറ തീയതി സംസ്ഥാന കമ്മിറ്റിയുമായി ആലോചിച്ച് തീരുമാനിക്കും. നിലവിലെ നിയമമനുസരിച്ച് മൂന്നുതവണ പൂർത്തിയാക്കിയവർ സ്ഥാനമൊഴിയും. ബാക്കിയുള്ളവരിൽനിന്ന് കൗൺസിലർമാർ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്നും എം.സി. ഖമറുദ്ദീൻ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.