മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു: രംഗത്ത്​ 112 പേര്‍

മട്ടന്നൂര്‍: ആഗസ്റ്റ് എട്ടിന് നടക്കുന്ന മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം കഴിഞ്ഞതോടെ 35 വാർഡുകളിലേക്കായി 112 പേരാണ് മത്സരരംഗത്തുള്ളത്. 34 വാർഡുകൾ 35 ആയി വികസിച്ചശേഷമുള്ള തെരഞ്ഞെടുപ്പിൽ മിക്കയിടത്തും ചതുഷ്കോണമത്സരമാണ്. എൽ.ഡി.എഫിൽ സി.പി.എം 28 സീറ്റിലും ഘടകകക്ഷികളായ സി.പി.ഐ, ജനതാദൾ, എൻ.സി.പി, സി.എം.പി (അരവിന്ദാക്ഷവിഭാഗം), ഐ.എന്‍.എല്‍ എന്നിവര്‍ ഓരോ സീറ്റിലും മത്സരിക്കും. കോണ്‍ഗ്രസ് എസ്, ആർ.എസ്.പി എന്നിവര്‍ക്ക് സീറ്റു ലഭിച്ചില്ല. രണ്ട് സീറ്റില്‍ ഇടതു സ്വതന്ത്രര്‍ മത്സരിക്കും. യു.ഡി.എഫില്‍ കോണ്‍ഗ്രസ് 25, മുസ്ലിംലീഗ് എട്ട്, ജെ.ഡി.യു ഒന്ന്, ആർ.എസ്.പി ഒന്ന് എന്നിങ്ങനെയാണ് മത്സരരംഗത്തുള്ളത്. ബി.ജെ.പി 32 വാര്‍ഡിലും എസ്.ഡി.പി.ഐ എട്ട് സീറ്റിലും പി.സി. ജോർജി​െൻറ ജനപക്ഷം ഒരു സീറ്റിലും കോണ്‍ഗ്രസ് െറബല്‍ ഒരു വാര്‍ഡിലും മത്സരരംഗത്തുണ്ട്. പത്താം വാർഡിൽ യു.ഡി.എഫും എൽ.ഡി.എഫും നേരിട്ടുള്ള പോരാണ്. സെപ്റ്റംബർ 11നാണ് പുതിയ ഭരണസമിതി നിലവിൽവരുക. 34 അംഗങ്ങളുള്ള നിലവിലെ മുനിസിപ്പാലിറ്റിയിൽ 20 അംഗങ്ങളുടെ പിന്തുണയോടെ ഇടത്മുന്നണിയാണ് ഭരിച്ചിരുന്നത്. സി.എം.പിയിലെ പിളർപ്പിനുശേഷം അരവിന്ദാക്ഷൻ പക്ഷത്തുനിന്ന് ഒരാൾ ഇടതുമുന്നണിയിലേക്ക് മാറിയതോടെ 21 പേർ ഇടത് മുന്നണിയിലും 13 പേർ യു.ഡി.എഫിലുമാണ് നിലവിലുള്ളത്. യു.ഡി.എഫ് പക്ഷത്ത് സിറ്റിങ് മെംബറുള്ള സി.എം.പി സി.പി. ജോൺപക്ഷത്തിന് ഇക്കുറി സീറ്റ് നൽകിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.