ബി.സി റോഡ് സംഘര്‍ഷം: സംഘ്പരിവാര്‍ നേതാക്കള്‍ മുന്‍കൂര്‍ ജാമ്യം തേടി

മംഗളൂരു: ബി.സി റോഡ് സംഘര്‍ഷത്തില്‍ പ്രതികളായ സംഘ്പരിവാര്‍ നേതാക്കള്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി. ആര്‍.എസ്.എസ് പ്രവർത്തകന്‍ ശരത് കുമാര്‍ മഡിവാലയുടെ മൃതദേഹം വഹിച്ച് സംഘടിപ്പിച്ച വിലാപയാത്രയെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. ബി.ജെ.പി പിന്നാക്ക വിഭാഗ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സത്യജിത് സൂറത്കല്‍, ബജ്റംഗ്ദള്‍ സംസ്ഥാന കണ്‍വീനര്‍ ശരണ്‍ പമ്പ്വെല്‍, ബജ്റംഗ്ദള്‍ നേതാവ് പ്രതീപ് പമ്പ്വെല്‍, യുവമോര്‍ച്ച ജില്ല പ്രസിഡൻറ് ഹരീഷ് പൂഞ്ച, ബജ്റംഗ്ദള്‍ ദക്ഷിണ പ്രാന്ത ഗോരക്ഷ പ്രമുഖ് മുരളീകൃഷ്ണ ഹസന്തടുക്ക എന്നിവരാണ് അഡീ. ജില്ല സെഷന്‍സ് കോടതി(നാല്)യില്‍ ഹരജി നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.