സ്ഥാപനങ്ങൾ സെപ്​റ്റംബർ 15നകം മാലിന്യ സംസ്​കരണ സംവിധാനമൊരുക്കണം ^മന്ത്രി കെ.ടി. ജലീൽ

സ്ഥാപനങ്ങൾ സെപ്റ്റംബർ 15നകം മാലിന്യ സംസ്കരണ സംവിധാനമൊരുക്കണം -മന്ത്രി കെ.ടി. ജലീൽ കണ്ണൂർ: ഹോട്ടലുകൾ, ഹാളുകൾ, വ്യാപാര കേന്ദ്രങ്ങൾ, പഴം--പച്ചക്കറി കടകൾ, മത്സ്യ--മാംസ വിപണന കേന്ദ്രങ്ങൾ, അറവുശാലകൾ തുടങ്ങി മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും െസപ്റ്റംബർ 15നു മുമ്പ് സ്വന്തമായി മാലിന്യ സംസ്കരണ സംവിധാനമൊരുക്കണമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയതായി തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഓരോ സ്ഥാപനങ്ങളിൽ നിന്നുമുണ്ടാവുന്ന ജൈവമാലിന്യങ്ങൾ സ്വന്തമായി സംസ്കരിക്കുന്നതിന് ബയോബിൻ, എയ്റോബിക് ബിൻ, ബയോഗ്യാസ് തുടങ്ങിയ സംവിധാനമൊരുക്കാം. വ്യാപാര സ്ഥാപന പരിസരത്തോ കെട്ടിടത്തി​െൻറ മുകളിലോ ഇതിന് സൗകര്യമൊരുക്കണമെന്നും മന്ത്രി പറഞ്ഞു. അജൈവ മാലിന്യങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്കരിക്കണം. ഇതിന് നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിലും നാലുമാസത്തിനകം പ്ലാസ്റ്റിക് െഷ്രഡിങ് യൂനിറ്റുകൾ ആരംഭിക്കും. ഇവിടെ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് പൊടി റോഡ് നിർമാണത്തിന് ഉപയോഗിക്കും. നിശ്ചിത സമയത്തിനകം മാലിന്യ സംസ്കരണ സംവിധാനം സജ്ജീകരിച്ച് പ്രവർത്തനക്ഷമമാക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. 1994ലെ കേരള മുനിസിപ്പാലിറ്റി/പഞ്ചായത്തിരാജ് നിയമം അനുസരിച്ചായിരിക്കും നടപടിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പൊതു ഇടങ്ങളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്ന രീതി വ്യാപകമായതോടെ പകർച്ചപ്പനി ഉൾപ്പെടെ രോഗങ്ങൾ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ ് നടപടി. പല സ്ഥാപനങ്ങളും മാലിന്യങ്ങൾ പുറത്തുനിന്നുള്ള ഏജൻസികളെ ഏൽപ്പിക്കുന്നതാണ് നിലവിലെ രീതി. എന്നാൽ, ഇത്തരം ഏജൻസികൾ പലപ്പോഴും മാലിന്യം നിക്ഷേപിക്കുന്നത് പൊതു സ്ഥലങ്ങളിലാണ്. ഇക്കാര്യം നിരീക്ഷിക്കാൻ ശക്തമായ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് നടപ്പാക്കാൻ വിമുഖത കാണിക്കുന്ന തദ്ദേശ സ്ഥാപന ജീവനക്കാർക്കെതിരെ നടപടിയെടുക്കും. ഇക്കാര്യത്തിൽ ഭരണസമിതികളും ജനപ്രതിനിധികളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ മാലിന്യ സംസ് ്കരണ സംവിധാനങ്ങളിലൂടെ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാവൂ. ഈ മേഖലയിൽ പണം മുടക്കാൻ താൽപര്യമുള്ള സ്വകാര്യ മേഖലയിൽ നിന്നുള്ളവർക്ക് ഭൂമി കണ്ടെത്തി നൽകുന്നതുൾപ്പെടെയുള്ള സംവിധാനങ്ങൾ സർക്കാർ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.