ഫൈബർവള്ളം മറിഞ്ഞ് അന്യസംസ്​ഥാന മത്സ്യത്തൊഴിലാളി മരിച്ചു

പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് കടപ്പുറം അഴിമുഖത്ത് മത്സ്യബന്ധന . ഒഡിഷയിലെ കുർദബുസന്തപുരിയിലെ ബബൻ ബെഹറയാണ് (43) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനംകഴിഞ്ഞ വള്ളം കരയോടടുപ്പിക്കുന്നതിനിടയിലായിരുന്നു തിരയിൽപെട്ട വള്ളംമറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്നവർ നീന്തിരക്ഷപ്പെട്ടെങ്കിലും ബബൻ െബഹറ വള്ളത്തിനിടയിൽപെട്ടുപോവുകയായിരുന്നു. 20 ദിവസംമുമ്പാണ് അപകടത്തിൽപെട്ട വള്ളത്തിൽ ഇയാൾ ജോലിയിൽ പ്രവേശിച്ചത്. ഭാര്യ: ജുനു െബഹറ. മക്കൾ. രത്നാക്ക്, സൊനു, കനക. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.