പിതൃസ്​മരണയിൽ ജനശതങ്ങൾ ബലിതർപ്പണം നടത്തി

കാസര്‍കോട്‌: പിതൃക്കളുടെ ആത്മശാന്തിക്കുവേണ്ടി പ്രാർഥനയോടെ കർക്കടക വാവുദിനത്തിൽ ജനശതങ്ങൾ ബലിതർപ്പണം നടത്തി. ബേക്കൽ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിനു മുന്നിൽ കടൽതീരത്ത് പിതൃതർപ്പണം നടത്താൻ ഞായറാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് എത്തിയത്. പുലർച്ചമുതൽ ക്ഷേത്രത്തിലേക്ക്‌ വന്‍ജനപ്രവാഹമായിരുന്നു. വിദൂരസ്ഥലങ്ങളിൽനിന്നുള്ളവർ തലേന്നുതന്നെ എത്തിയിരുന്നു. വ്രതനിഷ്ഠയോടെ എത്തിയവർ ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ചശേഷം ശ്രീകോവിലിന് മുന്നിലെത്തി പൂജാരിയിൽനിന്ന് നാക്കിലയിൽ അരിയും പൂവും ഏറ്റുവാങ്ങി ഇൗറനോടെ കടൽതീരത്തെത്തി പുരോഹിതരുടെ സഹായത്തോടെയാണ് ബലിതർപ്പണം നടത്തിയത്. മേല്‍ശാന്തി നവീന്‍ ചന്ദ്രകായര്‍ത്തായ മുഖ്യകാർമികത്വം വഹിച്ചു. ഇരുപതിലധികം പുരോഹിതർ ബലിതര്‍പ്പണത്തിന്‌ നേതൃത്വം നൽകി. ജനത്തിരക്ക് കണക്കിലെടുത്ത്‌ ക്ഷേത്രത്തിൽ സുരക്ഷാക്രമീകരണങ്ങളും തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ബലിതർപ്പണത്തിനുശേഷം കടലിൽ മുങ്ങിക്കുളിക്കുന്നവരെ അപകടത്തിൽെപടാതെ സഹായിക്കാൻ ലൈഫ് ഗാർഡുകളുടെ സേവനവും ഉണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.