രാജസ്​ഥാനിൽ വൻ അസംസ്​കൃത എണ്ണ മോഷണം; 25 പേർ പിടിയിൽ

ന്യൂഡൽഹി: രാജസ്ഥാനിലെ കെയ്ൻ ഇന്ത്യ ഒായിൽ ഫീൽഡിൽനിന്ന് വൻതോതിൽ അസംസ്കൃത എണ്ണ മോഷ്ടിച്ച സംഘത്തിലെ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറുവർഷം കൊണ്ട് അഞ്ചുകോടി ലിറ്റർ അസംസ്കൃത എണ്ണ കടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ബ്രിട്ടീഷ് മൈനിങ് കമ്പനിയായ വേദാന്ത റിസോഴ്സസി​െൻറ അനുബന്ധ സ്ഥാപനമാണ് കെയ്ൻ. ഒായിൽ ഫീൽഡിൽ ജോലി ചെയ്യുന്ന 75 പേർക്ക് മോഷണവുമായി ബന്ധമുണ്ടെന്ന് ജില്ല പൊലീസ് മേധാവി ഗംഗൻദീപ് സിംഗ്ല പറഞ്ഞു. സംശയം തോന്നിയതിനെതുടർന്ന് കമ്പനി അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. എണ്ണ സംസ്കരിക്കുേമ്പാൾ പുറന്തള്ളുന്ന വെള്ളം കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാരാണ് പിടിയിലായത്. ഇത്തരം ടാങ്കറുകളിൽ ചിലതിലാണ് വെള്ളമെന്ന വ്യാജേന അസംസ്കൃത എണ്ണ കടത്തിയത്. ഇൗസമയം ഡ്രൈവർമാർ വാഹനത്തിലെ ജി.പി.എസ് പ്രവർത്തനരഹിതമാക്കും. ഇത്തരം 30 ടാങ്കറുകൾ പൊലീസ് പിടിച്ചെടുത്തു. ഇൗ സംഖ്യ ഉയരുമെന്നാണ് സൂചന. സമീപപ്രദേശത്തുള്ള രണ്ട് ചെറു ഫാക്ടറി ഉടമകളാണ് എണ്ണ വാങ്ങിയിരുന്നത്. വലിയ ഭൂഗർഭ ടാങ്കുകളിൽ സൂക്ഷിക്കുന്ന എണ്ണ രാജ്യത്താകമാനമുള്ള ഇടപാടുകാർക്ക് എത്തിച്ചുകൊടുക്കലാണ് പതിവെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.