ടൗൺസ്​ക്വയറിൽ ഷീ ടോയ്​ലെറ്റ്​ ഒരുങ്ങുന്നു

കണ്ണൂർ: ടൗൺസ്ക്വയറിലെത്തുന്ന സ്ത്രീകൾക്ക് പ്രാഥമികകാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള പ്രയാസത്തിന് പരിഹാരമാകുന്നു. ടൗൺസ്ക്വയറിൽ നടപ്പാതയോടുചേർന്ന് ഡി.ടി.പി.സി ലയൺസ് ക്ലബി​െൻറ സഹായത്തോടെ ഷീ ടോയ്ലെറ്റ് നിർമിക്കുന്നു. ഇൗ മാസം അവസാനത്തോടെ പണി പൂർത്തിയാകുന്ന ടോയ്ലെറ്റ് അടുത്തമാസം ആദ്യംതന്നെ തുറന്നുകൊടുക്കുന്നതിനുള്ള നീക്കത്തിലാണ് സംഘാടകർ. നഗരത്തിലെത്തിയാൽ മൂത്രമൊഴിക്കണമെങ്കിൽ മൂന്നുവട്ടം ആലോചിക്കേണ്ട അവസ്ഥയാണിപ്പോൾ. സ്റ്റേഡിയം കോർണറിൽ കോർപറേഷ​െൻറ ആഭിമുഖ്യത്തിൽ ശുചിമുറി നിർമിച്ചിട്ടുണ്ടെങ്കിലും വല്ലപ്പോഴും തുറക്കുന്നതിനാൽ ഉപകാരപ്പെടാറില്ല. ടൗൺ സ്ക്വയറിലെ അവസ്ഥ അതിദയനീയമാണ്. ലക്ഷങ്ങൾ മുടക്കി ഡി.ടി.പി.സി ടൗൺ സ്ക്വയർ ഒരുക്കിയെങ്കിലും ഒരു ശുചിമുറിപോലും നിർമിക്കാത്തത് സന്ദർശകരെ പ്രയാസത്തിലാക്കിയിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിലും പാർട്ടികളുടെ നേതൃത്വത്തിലും നടക്കുന്ന പരിപാടികൾക്കായി ആയിരങ്ങളാണ് ടൗൺസ്ക്വയറിൽ എത്തുന്നത്. കലക്ടറേറ്റ് മൈതാനിയിൽ വിൽപനമേളകൾ ഉൾപ്പെടെയുള്ള പരിപാടികൾ നടക്കുേമ്പാഴും ജനങ്ങൾ ഒഴുകിയെത്താറുണ്ട്. സ്ത്രീകളും കുട്ടികളുമാണ് ശചിമുറിയില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇത് ശ്രദ്ധയിൽപെട്ടതോടെയാണ് കാനന്നൂർ ലയൺസ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ ഷീ ടോയ്ലെറ്റ് നിർമിക്കാൻ തീരുമാനിച്ചത്. ഇന്ത്യൻ, യൂറോപ്യൻ ശുചിമുറികൾ, വാഷ്റൂം എന്നിവയാണ് ഇവയിലുള്ളത്. പേ ആൻഡ് യൂസ് സംവിധാനത്തിലായിരിക്കും ഇവ പ്രവർത്തിക്കുക. ലയൺസ് ക്ലബ് ഷീ ടോയ്ലെറ്റ് നിർമിച്ച് ഡി.ടി.പി.സിക്ക് കൈമാറും. നടത്തിപ്പ് പൂർണമായും ഡി.ടി.പി.സിയുടെ ചുമതലയിലായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.