വൈദ്യുതിക്കമ്പി ദേഹത്ത് പൊട്ടിവീണ്​ കെ.എസ്​.ഇ.ബി എൻജിനീയർക്ക്​ ഗുരുതര പരിക്ക്

കാസർകോട്: വൈദ്യുതിക്കമ്പി പൊട്ടിവീണ്‌ ഷോക്കേറ്റ്‌ കെ.എസ്‌.ഇ.ബി സബ്‌ എൻജിനീയർക്കും ജീവനക്കാരിക്കും പരിക്ക്. എൻജിനീയറുടെ പരിക്ക് ഗുരുതരമാണ്. വെള്ളിയാഴ്ച ഒമ്പതരയോടെ ആദൂര്‍ മല്ലാവരത്തിന്‌ സമീപം ബനത്തടുക്കയിലാണ്‌ അപകടം. ഗുരുതരാവസ്ഥയിലായ മുള്ളേരിയ കെ.എസ്‌.ഇ.ബി സബ്‌ എൻജിനീയര്‍ ജിനേഷിനെ (30) ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന ജീവനക്കാരി അഡൂര്‍ സ്വദേശി പ്രസന്ന ഷോക്കേറ്റ്‌ തെറിച്ചുവീണു. പരിക്കേറ്റ ഇവർ മുള്ളേരിയ ആശുപത്രിയില്‍ ചികിത്സ തേടി. ജിനേഷിന് ശരീരത്തി​െൻറ പിറകിലും കൈക്കുമാണ് പൊള്ളലേറ്റത്. ബനത്തടുക്കയില്‍ വൈദ്യുതിക്കമ്പി മരക്കൊമ്പില്‍ ഉരസി തീപിടിച്ച വിവരമറിഞ്ഞ്‌ രക്ഷാപ്രവർത്തനത്തിന് എത്തിയതായിരുന്നു സബ്‌ എൻജിനീയര്‍ ജിനേഷും ജീവനക്കാരി പ്രസന്നയും. സ്ഥലത്തെത്തിയ ജിനേഷ്‌ തീ കത്തുന്നതുകണ്ട്‌ സമീപത്തുനിന്ന്‌ കെ.എസ്‌.ഇ.ബി ഓഫിസിലേക്ക്‌ വിളിച്ച്‌ വൈദ്യുതി വിച്ഛേദിക്കാന്‍ പറയുന്നതിനിടയിൽ കമ്പികളില്‍ ഒന്ന്‌ പൊട്ടി ജിനേഷി​െൻറ ദേഹത്ത്‌ വീഴുകയായിരുന്നു. ഷോക്കേറ്റയുടൻ ജിനേഷി​െൻറ ശരീരത്തിന്‌ തീപിടിച്ചു. ഉടൻ നാട്ടുകാർ സ്ഥലത്തെത്തി ജിനേഷിനെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹത്തി​െൻറ നില അതീവ ഗുരുതരമാണ്‌. എറണാകുളം സ്വദേശിയായ ജിനേഷ്‌ ഒരു വര്‍ഷമായി മുള്ളേരിയ കെ.എസ്‌.ഇ.ബിയിലാണ് ജോലി ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.