പി.ജി.ഡി.സി.എ: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശാദായം അടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് എല്‍.ബി.എസ് സ​െൻറർ ഫോര്‍ സയന്‍സ് ആൻഡ് ടെക്‌നോളജിയുടെ എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ നടത്തുന്ന പി.ജി.ഡി.സി.എ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. ഒന്നരവര്‍ഷത്തെ കോഴ്‌സിന് 5000 രൂപക്ക് മുകളില്‍ വരുമാനമുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ആകെ ഫീസി​െൻറ 50 ശതമാനവും 5000 രൂപയില്‍ താഴെയുള്ളവര്‍ക്ക് 75 ശതമാനവും പട്ടികജാതി-വര്‍ഗ തൊഴിലാളികളുടെ മക്കള്‍ക്ക് 100 ശതമാനവും ഫീസിളവ് ലഭിക്കും. ഇവർക്ക് 10 ശതമാനം സംവരണവും ലഭിക്കും. അപേക്ഷാഫോറം ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെ ജില്ല കാര്യാലയങ്ങളില്‍ 31വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, അശോക ബില്‍ഡിങ്, മൂന്നാംനില, താളിക്കാവ് റോഡ്, കണ്ണൂര്‍- ഒന്ന് എന്ന വിലാസത്തിലാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള അപേക്ഷകള്‍ അയക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.