മാഹി റെയിൽ​േവ സ്​റ്റേഷനിൽ ചരക്ക് ബുക്കിങ്​ സംവിധാനം ഏർപ്പെടുത്തണം ^വ്യാപാരി വ്യവസായി ഏകോപനസമിതി

മാഹി റെയിൽേവ സ്റ്റേഷനിൽ ചരക്ക് ബുക്കിങ് സംവിധാനം ഏർപ്പെടുത്തണം -വ്യാപാരി വ്യവസായി ഏകോപനസമിതി മാഹി: റെയിൽേവ സ്റ്റേഷനിൽ ചരക്ക് ബുക്കിങ്ങിനും ചരക്ക് ഇറക്കുന്നതിനും സംവിധാനം ഏർപ്പെടുത്തണമെന്ന് മാഹി വ്യാപാരി വ്യവസായി ഏകോപനസമിതി വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽ ജി.എസ്.ടി പാഠ്യവിഷയമാക്കണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും നിവേദനം നൽകും. മേഖലാ കമ്മിറ്റി ചെയർമാർ കെ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഷാജി പിണക്കാട്ട് അധ്യക്ഷത വഹിച്ചു. ജീവകാരുണ്യപ്രവർത്തകനും സി.എച്ച് സ​െൻറർ പ്രസിഡൻറുമായ എ.വി. യൂസഫിനെ ആദരിച്ചു. സി.പി. അബ്ദുൽ ഗഫൂർ, കെ.പി. അനൂപ് കുമാർ, ടി.കെ. വസീം, പായറ്റ അരവിന്ദൻ, മുഹമ്മദ് യൂനസ്, ഒ.സി. വിനോദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.