മരണക്കുഴി തീർത്ത്​ നടപ്പാതകൾ

കണ്ണൂർ: നഗരത്തിലെത്തുന്നവർ സൂക്ഷിച്ചില്ലെങ്കിൽ മരണക്കുഴികളിൽ അകപ്പെടും. മിക്ക നടപ്പാതകളിലും മരണക്കുഴികൾ തീർത്തിരിക്കുകയാണ് കോർപറേഷൻ. ഒാടയുടെ സ്ലാബുകൾ പൊട്ടിയാണ് വൻ കുഴികൾ രൂപപ്പെട്ടത്. ഫോർട്ട് േറാഡ്, ബാങ്ക് റോഡ്, കാൽടെക്സ്, തെക്കിബസാർ, ഹാജി റോഡ് തുടങ്ങി മിക്ക പ്രധാന വഴികളുടെ നടപ്പാതകൾ വ്യാപകമായി തകർന്നു. സ്ലാബി​െൻറ കോൺക്രീറ്റ് അടർന്നും ജീർണിച്ചുപൊട്ടിയുമാണ് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. ഫോർട്ട് റോഡിൽ കഴിഞ്ഞദിവസങ്ങളിലായി നിരവധിപേരാണ് ഒാവുചാലിൽ വീണത്. പലർക്കും സാരമായ പരിക്കുമേറ്റിരുന്നു. അപകടത്തെ തുടർന്ന് വഴിയാത്രക്കാരുടെ സുരക്ഷിതത്വത്തിനായി ഇവിടെ നടപ്പാത തുണികെട്ടി മറച്ചിരിക്കുകയാണ്. നഗരത്തിലെ നടപ്പാതകളിലൂടെയുള്ള കാൽനട ഭീതിപകരുകയാണ്. ബാങ്ക് റോഡിൽ ഒാവുചാലിൽനിന്ന് കക്കൂസ് മാലിന്യമടക്കം പൊങ്ങിവരുന്നതും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. വ്യാപാരകേന്ദ്രമായ ഇവിടെ ദുസ്സഹമായ ദുർഗന്ധം പരക്കുന്നത് ജനങ്ങൾക്കും വ്യാപാരികൾക്കും ദുരിതംതീർക്കുകയാണ്. മഴയായതോടെ കൂടുതൽ പ്രയാസമാണ് ഉണ്ടാകുന്നത്. മാസങ്ങളായി തകർന്നുകിടക്കുന്ന സ്ലാബുകൾ മാറ്റിയിടാൻ നടപടിയില്ല. അപകടം തുടർക്കഥയായിട്ടും നഗര ഭരണാധികാരികൾക്ക് ഒരു ഇളക്കവുമില്ല. പലവട്ടം പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാൻപോലും അധികൃതർ തയാറാകുന്നില്ലെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.