must...പാകിസ്​താന്​ യു.എസ്​ സഹായം തടഞ്ഞു

must...പാകിസ്താന് യു.എസ് സഹായം തടഞ്ഞു വാഷിങ്ടൺ: ഭീകര സംഘടനയായ ഹഖാനി ശൃംഖലക്കെതിരെ പാക് സർക്കാർ നടപടി സ്വീകരിച്ചില്ലെന്നതിനാൽ 35 കോടി ഡോളറി​െൻറ സഹായം അമേരിക്ക തടഞ്ഞുവെച്ചു. അഫ്ഗാനിസ്താൻ, പാകിസ്താൻ രാജ്യങ്ങളോടുള്ള നിലപാട് ട്രംപ് സർക്കാർ പുനഃപരിേശാധിക്കുന്നതി​െൻറ ഭാഗമായാണ് നടപടി. പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് യു.എസ് കോൺഗ്രസിന് മുമ്പാകെ നൽകിയ റിപ്പോർട്ടിൽ ഹഖാനി ശൃംഖലക്കെതിരെ മതിയായ നടപടി സ്വീകരിച്ചെന്ന് ഉറപ്പുപറയാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. പാകിസ്താനിലും അഫ്ഗാനിസ്താനിലും യു.എസ് സൈനികർക്കുനേരെ നിരവധി ആക്രമണങ്ങൾ ഹഖാനി ശൃംഖലയുടെ പങ്കാളിത്തത്തോടെ നടന്നിരുന്നു. 2008ൽ കാബൂളിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം ആക്രമിച്ച സംഭവത്തിലും ആസൂത്രകർ മറ്റാരുമായിരുന്നില്ല. പ്രതിവർഷം 90 കോടി ഡോളറാണ് അമേരിക്ക പാകിസ്താന് സഹായമായി നൽകുന്നത്. ഇതിൽ 55 കോടി നേരത്തേ അനുവദിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.