ഇരിട്ടി ബ്ലോക്ക് ക്ഷീരകർഷക സംഗമവും പടിക്കച്ചാൽ ക്ഷീരകർഷക സംഘം കെട്ടിടോദ്​ഘാടനവും ഇന്ന് പത്രസമ്മേളനം.

ഇരിട്ടി: ഇരിട്ടി ബ്ലോക്ക് ക്ഷീരകർഷക സംഗമവും പടിക്കച്ചാൽ ക്ഷീരകർഷക സംഘം കെട്ടിടോദ്ഘാടനവും ശനിയാഴ്ച രാവിലെ ഒമ്പതിന് ഉളിയിൽ തെക്കംെപായിൽ വാണിവിലാസം എൽ.പി സ്കൂളിൽ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷീരസംഗമം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷും ക്ഷീരസംഘം കെട്ടിടം സണ്ണി ജോസഫ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും. ധനസഹായവിതരണവും പദ്ധതി വിശദീകരണവും ക്ഷീരവികസന വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടർ ജയിൻ ജോർജും ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനെ ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ വി.കെ. സുരേഷ്ബാബുവും ആദരിക്കും. പരിപാടിയുടെ ഭാഗമായി കന്നുകാലി പ്രദർശനം, മറ്റു വിവിധ മത്സരപരിപാടികളും നടക്കും. ബ്ലോക്ക് പരിധിയിലെ 25 ക്ഷീരസംഘങ്ങളുടെ കീഴിലുള്ള അഞ്ഞൂറോളം ക്ഷീരകർഷകർ സംഗമത്തിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ക്ഷീരവികസന ഓഫിസർ എം.വി. ജയൻ, സംഘാടകസമിതി ചെയർമാൻ എൻ.വി. രാമകൃഷ്ണൻ, സി.എം. ഗോപാലൻനായർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.