കണിച്ചാർ പഞ്ചായത്ത് ബസ്​സ്​റ്റാൻഡ് നിർമാണം അവസാനഘട്ടത്തിലേക്ക്

കണിച്ചാർ: പഞ്ചായത്ത് ബസ്സ്റ്റാൻഡ് നിർമാണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. ആറുമാസം മുമ്പ് ആരംഭിച്ച നിർമാണ പ്രവൃത്തി ആഗസ്റ്റ് 30ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യം. വേൾഡ് ബാങ്കി​െൻറ പിന്നാക്ക പഞ്ചായത്തുകൾക്ക് ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിർമാണം നടക്കുന്നത്. രണ്ട് കോടി രൂപയാണ് വേൾഡ് ബാങ്ക് കണിച്ചാർ പഞ്ചായത്തിനു നൽകിയത്. അതിൽ മൂന്നു അംഗൻവാടികളും ഒരു ഹോമിയോ ഡിസ്പെൻസറിയും ഉൾപ്പെടും. പഞ്ചായത്ത് ബസ്സ്റ്റാൻഡിനായി ഒന്നേകാൽ കോടി രൂപയുടെ ഫണ്ടാണ് നീക്കി വെച്ചത്. ഇതിൽ കെട്ടിടം, റോഡ്, ബസ് യാർഡ് എന്നിവ ഉൾപ്പെടും. ഇതുകൂടാതെ ബസ്സ്റ്റാൻഡ് കെട്ടിടത്തി​െൻറ മുകൾ വശത്തു പഞ്ചായത്ത് ഓഫിസും നിർമിക്കുന്നുണ്ട്. രണ്ട് ഹൈമാസ്റ്റ് ലൈറ്റും സ്റ്റാൻഡിൽ സ്ഥാപിക്കും. നിലവിൽ കെട്ടിടത്തി​െൻറ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കണിച്ചാറുകാരുടെ ചിരകാല സ്വപ്നങ്ങളിൽ ഒന്നാണ് ബസ്സ്റ്റാൻഡ്. അതുകൂടാതെ മൾട്ടി തിയറ്റർ കൂടി വരുന്നതോടെ മലയോരത്തെ പ്രധാന പട്ടണമായി മാറും കണിച്ചാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.