നഗരസഭ ഓഫിസ് കൈയേറി മാലിന്യപ്പെട്ടികൾ

ശ്രീകണ്ഠപുരം: വാർഡുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ ശ്രീകണ്ഠപുരം നഗരസഭ കൊണ്ടുവന്ന പെട്ടികൾ നഗരസഭാ ഓഫിസിൽ സ്ഥലംമുടക്കികളാകുന്നു. പ്രവേശന കവാടത്തിൽതന്നെ കൂട്ടിെവച്ച വലിയപെട്ടികൾ വിവിധ ആവശ്യങ്ങൾക്കെത്തുന്ന ജനങ്ങൾക്ക് ദുരിതമാവുകയാണ്. വീടുകളിൽനിന്നും മറ്റും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകൾ കഴുകിവൃത്തിയാക്കി ശേഖരിക്കാനാണ് നഗരസഭ തീരുമാനിച്ചിരുന്നത്. അയൽസഭകൾക്ക് ഒന്ന് എന്നനിലയിൽ 30 വാർഡുകളിലും പെട്ടി സ്ഥാപിക്കാനാണ് ധാരണ. ഇതിനായി 120 എണ്ണമാണ് കൊണ്ടുവന്നത്. ഒരു വാർഡിൽതന്നെ മൂന്നും നാലും അയൽസഭകൾ പ്രവർത്തിക്കുന്നുണ്ട്. പെട്ടികൾ സ്ഥാപിച്ച് പ്ലാസ്റ്റിക് ശേഖരിച്ച് റീസൈക്ലിങ് കേന്ദ്രത്തിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.