പൊതുവിദ്യാലയങ്ങൾ സാംസ്കാരിക മതനിരപേക്ഷ കേന്ദ്രങ്ങൾകൂടി ^മന്ത്രി കെ.ടി. ജലീൽ

പൊതുവിദ്യാലയങ്ങൾ സാംസ്കാരിക മതനിരപേക്ഷ കേന്ദ്രങ്ങൾകൂടി -മന്ത്രി കെ.ടി. ജലീൽ പയ്യന്നൂർ: പൊതുവിദ്യാലയങ്ങൾ സാംസ്കാരിക മതനിരപേക്ഷ കേന്ദ്രങ്ങൾ കൂടിയാണെന്ന് മന്ത്രി കെ.ടി. ജലീൽ. പയ്യന്നൂർ നഗരസഭ പെരുമ്പ ജി.എം.യു.പി സ്കൂളിനുവേണ്ടി നിർമിച്ച പുതിയ കെട്ടിടത്തി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ മതസൗഹാർദവും സ്നേഹവും ഉണ്ടാകാൻ പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. വിവിധ ജാതി, മതത്തിൽപെട്ട കുട്ടികൾ ഒരുമിച്ചിരുന്നു പഠിച്ചതിൽ നിന്നാണ് പൊതുവിദ്യാലയങ്ങൾ ശക്തമായ കേരളത്തിൽ ഒരുമ എന്ന ബോധം ഉണ്ടായത്. സർക്കാർ വിദ്യാലയങ്ങളെ പരിരക്ഷിക്കേണ്ട ബാധ്യത നമുക്കെല്ലാവർക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. നഗരസഭ സെക്രട്ടറി ജി. ഷെറി റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, മുൻ ചെയർമാന്മാരായ ജി.ഡി. നായർ, കെ.വി. ലളിത, വൈസ് ചെയർപേഴ്സൻ കെ.പി. ജ്യോതി, സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.വി. കുഞ്ഞപ്പൻ, ഇന്ദുലേഖ പുത്തലത്ത്, എം. സഞ്ജീവൻ, പി.പി. ലീല, വി. ബാലൻ, കൗൺസിലർമാരായ പി.പി. ദാമോദരൻ, പ്രഥമാധ്യാപകൻ ടി.കെ. ശങ്കരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.