അനുമോദിച്ചു

ശ്രീകണ്ഠപുരം: അഖിലേന്ത്യ മെഡിക്കൽ പ്രവേശനപരീക്ഷയിൽ എസ്.ടി വിഭാഗത്തിൽ 126ാം റാങ്കും സംസ്ഥാനതലത്തിൽ രണ്ടാം റാങ്കും നേടിയ പുലിക്കുരുമ്പയിലെ സി.എസ്. നന്ദനയെ കുടിയാന്മല എസ്.െഎ സുരേന്ദ്രൻ കല്യാട​െൻറ നേതൃത്വത്തിൽ അനുമോദിച്ചു. നന്ദനയുടെ വീട്ടിലെത്തിയാണ് ഉപഹാരം നൽകി അനുമോദിച്ചത്. നന്ദനക്കും കുടുംബത്തിനും തുടർസഹായങ്ങളും പൊലീസ് എത്തിക്കുമെന്ന് ഇദ്ദേഹം അറിയിച്ചു. ചടങ്ങിൽ എ.എസ്.ഐ പി.ടി. വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രകാശൻ, സദാനന്ദൻ, ഹബീബ് റഹ്മാൻ, ജിമ്മി മാത്യു എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.