മരത്തിനടിയിൽപെട്ട സ്ത്രീയെ രക്ഷപ്പെടുത്തി

കൂത്തുപറമ്പ്: ചുഴലിക്കാറ്റിൽ കെട്ടിടത്തി​െൻറ മുകളിൽ കടപുഴകിയ മരത്തിനടിയിൽപെട്ട സ്ത്രീയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. അഞ്ചരക്കണ്ടിക്കടുത്ത കുഴിമ്പാലോട് മെട്ടയിലെ പ്രസീതയെയാണ് (45) പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് മമ്പറത്തിനടുത്ത കുഴിയിൽപീടികയിലാണ് സംഭവം. സ്വകാര്യവ്യക്തിയുടെ നെയ്ത്ത് കമ്പനിയിൽ ജോലിചെയ്യുന്നതിനിെട കൂറ്റൻ പുളിമരം കെട്ടിടത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. തകർന്ന കെട്ടിടത്തിനകത്ത് മരത്തിനടിയിൽ കുടുങ്ങിയ പ്രസീതയെ കൂത്തുപറമ്പ് ഫയർഫോഴ്സ് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് രക്ഷിച്ചത്. കമ്പനിക്കകത്തുണ്ടായിരുന്ന പറമ്പായി സ്വദേശിനി ഷൈമക്കും നിസ്സാര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തുണ്ടായിരുന്ന ഒമ്നി വാനും തകർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.