പരസ്യ കാറ്റിൽ ഇളകി വീണു

തളിപ്പറമ്പ്: നഗരമധ്യത്തിൽ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡ് കാറ്റിൽ ഇളകി വീണു. തളിപ്പറമ്പ് ദേശീയ പാതയോരത്തെ വ്യാപാര സ്ഥാപനത്തിന് മുകളിൽ സ്ഥാപിച്ച ബോർഡാണ് ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെയുണ്ടായ കാറ്റിലും മഴയിലും വീണത്. നിരവധി പേർ കടന്നുപോകുന്ന നടപ്പാതയിൽ ബോർഡ് താെഴവീഴാതെ രക്ഷിച്ചത് വൈദ്യുതി കമ്പികളാണ്. കെട്ടിടത്തിന് മുകളിൽ കോൺക്രീറ്റ് ചെയ്തുറപ്പിച്ച ബോർഡാണ് ശക്തമായ കാറ്റിൽ നിലംപൊത്തിയത്. ഇതി​െൻറ കോൺക്രീറ്റ് ഏത് സമയവും താഴെ വീഴാവുന്ന സ്ഥിതിയിലാണുള്ളത്. സംഭവം നടന്നയുടൻ സമീപത്തെ വ്യാപാരികൾ നടപ്പാതയുടെ ഇരുവശവും ചരടുകൾ കെട്ടി യാത്ര തടഞ്ഞിരിക്കുകയാണ്. നഗരത്തിൽ മിക്ക കെട്ടിടത്തി​െൻറ മുകളിലും ഇത്തരം അപകട ബോർഡുകൾ ഉണ്ടെങ്കിലും അധികൃതർ നീക്കം ചെയ്യാൻ തയാറാവുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. രാത്രി ഏേഴാെട പൊലീസും ഫയർഫോഴ്സുമെത്തി ബോർഡ് നീക്കം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.