കലക്​ടറുടെ ഉത്തരവ്​ പിൻവലിക്കണ​െമന്ന്​ ഇന്ത്യൻ നഴ്​സിങ്​ കൗൺസിൽ

കണ്ണൂർ: പണിമുടക്ക് നടക്കുന്ന കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സിങ് വിദ്യാർഥികളെ നിയോഗിക്കാനുള്ള ജില്ല കലക്ടർ മിർ മുഹമ്മദലിയുടെ വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിൽ. നഴ്സിങ് വിദ്യാർഥികെള ആശുപത്രികളിൽ നിയോഗിച്ചുള്ള ഉത്തരവ് അപകടരമായ പ്രവണതയാണെന്നും ഇത് നടപ്പിൽവരുത്തിയാൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ വരുത്തിവെക്കുമെന്നും കൗൺസിൽ കലക്ടർക്ക് നൽകിയ കത്തിൽ വ്യക്തമാക്കി. രണ്ടാം വർഷം മുതലുള്ള വിദ്യാർഥികെളയാണ് ആശുപത്രി ഡ്യൂട്ടിക്കായി കലക്ടർ നിർദേശിച്ചിട്ടുള്ളത്. രണ്ടാം വർഷം മുതലുള്ള ഒരു വിദ്യാർഥിക്കും രോഗിയുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശരിയായരീതിയിൽ ചെയ്യുന്നതിനുള്ള പ്രാപ്തിയായിട്ടുണ്ടെന്ന് കൗൺസിൽ അംഗീകരിക്കുന്നില്ല. ഇൻജക്ഷൻ നൽകുന്നതിനോ ഡ്രിപ് നൽകുന്നതിനോ ഇൗ വിദ്യാർഥികൾക്ക് സാധിക്കുകയില്ല. ഇതിനു ശ്രമിച്ചാലുണ്ടാകുന്ന ചെറിയ പിഴവുപോലും ഗുരുതര പ്രശ്നങ്ങളിലേക്ക് രോഗിയെ കൊണ്ടെത്തിക്കും. ഇത്തരത്തിൽ പ്രശ്നമുണ്ടായാൽ ആര് അതി​െൻറ ഉത്തരവാദിത്തമേറ്റെടുക്കും. നിയമപരമായ പ്രശ്നങ്ങളുണ്ടായാൽ വിദ്യാർഥികളുടെ ഭാവിയെതന്നെ അത് ബാധിക്കും. വിദ്യാർഥികളെന്ന നിലക്ക് അവരെ ആശുപത്രികളിൽ ജോലിക്ക് നിയോഗിക്കുന്നത് കടുത്ത സമ്മർദത്തിലേക്ക് നയിക്കുകയാണ് ചെയ്യുക. സി.ആർ.പി.സി 144 അനുസരിച്ചാണ് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് ന്യായീകരിക്കത്തക്കതാണെന്ന് തോന്നുന്നില്ലെന്നും ഉത്തരവ് പുനപ്പരിശോധിക്കണമെന്നും കൗൺസിൽ നൽകിയ കത്തിൽ പറയുന്നു. ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഒാഫ് ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഴ്സിങ് കൗൺസിൽ കലക്ടർക്ക് കത്ത് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.