റിയൽ എസ്​റ്റേറ്റ്​ വർക്കേഴ്​സ്​ യൂനിയൻ (എസ്​.ടി.യു) സംസ്​ഥാന ജനറൽ സെക്രട്ടറി പി. ഹംസ ഹാജി (കണ്ണൂർ)

രാമായണ മാസാചരണത്തിന് തുടക്കം; ക്ഷേത്രങ്ങളിൽ വൻ തിരക്ക് ഇരിക്കൂർ: രാമകഥകളുമായി രാമായണ മാസാചരണത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുടക്കമായി. ആഗസ്റ്റ് 16 വരെ ഒരുമാസക്കാലം ക്ഷേത്രങ്ങളിലും ഹൈന്ദവ ഗൃഹങ്ങളിലും രാമായണ പാരായണം നടക്കും. ക്ഷേത്രങ്ങളിൽ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, നിറമാല, പ്രഭാഷണം, ഭജന, രാമായണ വിചാരസത്രം എന്നിവ നടക്കും. ഇരിക്കൂർ മേഖലയിലെ ക്ഷേത്രങ്ങളിൽ രാമായണ പാരായണം തുടങ്ങി. പട്ടാന്നൂർ കൊളപ്പ മഹാേദവി ക്ഷേത്രത്തിൽ മുരളീധരൻ പട്ടാന്നൂർ, കല്യാട് വിഷ്ണു ക്ഷേത്രത്തിൽ എ.വി. ശാന്തകുമാരി അമ്മ, ബ്ലാത്തൂർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ വട്ടക്കീൽ വി. നാരായണൻ, പാലൂർ ശ്രീകൃഷ്ണ മഹാക്ഷേത്രത്തിൽ വി.പി. അനിരുദ്ധൻ, കുളിഞ്ഞ കുന്നുമ്പ്രത്ത് മുത്തപ്പൻ ക്ഷേത്രത്തിൽ വി. മാധവിഅമ്മ, ഉൗരത്തൂർ ഇളംകരുമകൻ ക്ഷേത്രത്തിൽ ആർ.വി. ഗോവിന്ദൻ നമ്പ്യാർ, ആലത്തുപറമ്പ് ചൊവ്വാട്ടത്തപ്പൻ വരാഹമൂർത്തി ക്ഷേത്രത്തിൽ കെ. ഗോപാലൻ നമ്പ്യാർ, മാമാനിക്കുന്ന് മഹാദേവി ക്ഷേത്രം, പെരുമണ്ണ് ചുഴലി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ മാതൃസമിതികളും രാമായണ പാരായണത്തിന് നേതൃത്വം നൽകി. 7/17/2017 7:52:18 PM
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.