'ഞങ്ങൾക്കുകൂടി വേണ്ടിയാണ്​ സമരം; പൊളിക്കാൻ തയാറല്ല' കലക്​ടറുടെ ഉത്തരവിനെതിരെ നഴ്​സിങ്​ വിദ്യാർഥികളുടെ കുത്തിയിരിപ്പ്​ സമരം

കണ്ണൂർ: 'ഞങ്ങൾക്ക് കൂടി വേണ്ടിയാണ് നഴ്സുമാർ സമരം നടത്തുന്നത്. സമരം പൊളിക്കാൻ വിദ്യാർഥികളെ രംഗത്തിറക്കാനുള്ള കലക്ടറുടെ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിക്കും' -പരിയാരത്ത് കുത്തിയിരിപ്പ് സമരം നടത്തിയ നഴ്സിങ് വിദ്യാർഥികളുടേതാണ് ഇൗ വാക്കുകൾ. നഴ്സുമാരുടെ സമരം േനരിടാൻ വിദ്യാർഥികളെ ചികിത്സക്ക് നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർ ഉത്തരവിറക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പരിയാരം സഹകരണ മെഡിക്കൽ കോളജ് ജനറൽ നഴ്സിങ് സ്കൂളിലെയും ബി.എസ്സി നഴ്സിങ് കോളജിലെയും 320ഒാളം വിദ്യാർഥികൾ തിങ്കളാഴ്ച രാവിലെ 10 മണി മുതൽ പഠിപ്പുമുടക്കി മെഡിക്കൽ കോളജിനു മുന്നിൽ കുത്തിയിരുന്നത്. പയ്യന്നൂരിലും കണ്ണൂരിലുമായി പ്രവർത്തിക്കുന്ന രണ്ട് സ്വകാര്യ ആശുപത്രികളിലേക്ക് ഇവിടെ നിന്ന് 10 വീതം വിദ്യാർഥികളെ കൊണ്ടുപോകണമെന്നായിരുന്നു കലക്ടറുടെ ഉത്തരവ്. എന്നാൽ, വിദ്യാർഥികൾ രാവിലെതന്നെ പ്രതിഷേധ സമരവുമായെത്തിയതോടെ ഒറ്റ വിദ്യാർഥിയെ പോലും ആശുപത്രികളിൽ ഡ്യൂട്ടിക്കെത്തിക്കാനായില്ല. നഴ്സിങ് വിദ്യാർഥികളെ നിയോഗിക്കുന്ന ആശുപത്രികൾ നഴ്സിങ് ചാർജ് ഇനത്തിൽ ഒരു രൂപ വാങ്ങാൻ പാടില്ലെന്നും സമരത്തിൽ പെങ്കടുത്ത വിദ്യാർഥികൾ പറഞ്ഞു. ഉച്ചക്കുശേഷം കോളജ് എം.ഡിയുമായി വിദ്യാർഥി പ്രതിനിധികൾ ചർച്ച നടത്തി. പ്രശ്നം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് എം.ഡി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.