വിദ്യാർഥിസംഗമം

കണ്ണൂർ: കണ്ണൂർ സ​െൻറ് മൈക്കിൾസ് സ്കൂളിൽനിന്ന് 1990ൽ പഠനം പൂർത്തിയാക്കിയവരുടെ സംഗമം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അന്ന് സ്കൂളിൽ അധ്യാപകരായിരുന്ന 50ഒാളം പേരെയും മറ്റ് ജീവനക്കാരെയും ആദരിക്കും. 79-90 കാലയളവിൽ പഠിച്ചവരിൽ പത്തോളംപേർ കണ്ണൂരിലെ പ്രമുഖ ഡോക്ടർമാരാണ്. ആഗസ്റ്റ് 12ന് സ്കൂൾ ഒാഡിറ്റോറിയത്തിലാണ് പരിപാടി. അന്നത്തെ പ്രധാനാധ്യാപകനായ ഫാ. സേവ്യർ വേലിയാക്കം മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ ഗഫാർ പി. കണ്ടി, ഷാജി വർഗീസ്, ഷൈജു വിജയൻ, ഡോ. പത്മരാജ്, നാസിഫ് മൊയ്തു എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.