വിദ്യാർഥിയെ കൊലപ്പെടുത്തിയ സംഭവം: ബാലാവകാശ കമീഷൻ കേസെടുത്തു

വിദ്യാർഥിയെ കൊലപ്പെടുത്തിയ സംഭവം: ബാലാവകാശ കമീഷൻ കേസെടുത്തു കോഴിക്കോട്: മടവൂർ സി.എം സ​െൻറർ സ്കൂൾ എട്ടാംതരം വിദ്യാർഥി അബ്ദുൽ മാജിദിനെ താമസിക്കുന്ന ഹോസ്റ്റലിനു സമീപം കുത്തിക്കൊന്നതുൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിലായി കുട്ടികൾക്കുനേരെ നടന്ന വിവിധ അക്രമസംഭവങ്ങളിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. മാജിദി‍​െൻറ മരണത്തിൽ ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസർ, കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ട,് ജില്ല പൊലീസ് മേധാവി എന്നിവരോട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമീഷൻ ആവശ്യപ്പെട്ടു. ചാത്തമംഗലത്ത് ഒമ്പത് ൈപ്രമറി സ്കൂൾ വിദ്യാർഥിനികളെ അധ്യാപകൻ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ജില്ല പൊലീസ് മേധാവി, ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസർ, ചൈൽഡ് ലൈൻ, വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവരോട് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് മീനങ്ങാടി ബാലഭവനിലെ അന്തേവാസികളായ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ വയനാട് ജില്ല പൊലീസ് മേധാവി, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ എന്നിവരോടും 15 ദിവസത്തനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.