ഉരുവച്ചാൽ: ശിവപുരം -നടുവനാട് 21ാം മൈൽ - റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായി. റോഡ് മിക്കയിടങ്ങളിലും തകർന്നു വൻ കുഴികൾ രൂപപ്പെട്ടതിനാൽ ബൈക്ക് ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ ഇതിൽ അകപ്പെടുന്നതും നിത്യകാഴ്ചയാണ്. നിരവധി ബസുകൾ ഉൾപ്പെടെ സർവിസ് നടത്തുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞത്. മട്ടന്നൂർ-ഇരിട്ടി റോഡിെൻറ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇതിലെയാണ് ഉരുവച്ചാൽ- ശിവപുരം വഴി തലശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ സഞ്ചരിക്കുന്നത്. റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ പൊതുമരാമത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.