നഴ്സുമാരുടെ സമരം; പ്രക്ഷോഭം തുടങ്ങും

തളിപ്പറമ്പ് : നഴ്സുമാരുടെ സമരം പൊളിക്കുന്നതിനു വേണ്ടി ആശുപത്രി ഉടമകളുമായി ചേർന്ന് സർക്കാർ തൊഴിലാളി വിരുദ്ധ സമീപനം സ്വീകരിക്കുകയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി രാജീവൻ കപ്പച്ചേരി ആരോപിച്ചു. നഴ്സിങ് കൗൺസിലുകളും യൂനിവേഴ്സിറ്റികളും അംഗീകരിച്ച മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി യോഗ്യത ഇല്ലാത്തവരെക്കൊണ്ട് ചികിത്സ നടത്തി ജനങ്ങളുടെ ജീവൻകൊണ്ട് പന്താടാനുള്ള സർക്കാർ നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭത്തെ സർക്കാർ നേരിടേണ്ടി വരുമെന്നും ആശുപത്രി വ്യവസായമാക്കിയ സി.പി.എമ്മിന് മുതലാളിയുടെ സ്വരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.