പൂർവ വിദ്യാർഥി,- അധ്യാപക സംഗമം

പാനൂർ: യു.പി സ്കൂൾ പൂർവ വിദ്യാർഥി,- അധ്യാപക സംഗമവും ------------സമഗ്ര വിദ്യാലയ വികസന സെമിനാറിനും തുടക്കമായി. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനംചെയ്തു. വാർഡ്‌ കൗൺസിലർ കെ.കെ. സുധീർകുമാർ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. പാനൂർ എ.ഇ.ഒ സി.കെ. സുനിൽകുമാർ പൂർവ അധ്യാപകരെ ആദരിച്ചു. മാനേജർ കെ.കെ. രാമചന്ദ്രൻ, പി.ടി.എ പ്രസിഡൻറ് നൗഷാദ് ഇല്ലിക്കേൻറവിട, വി. സുരേന്ദ്രൻ, കെ.കെ. പ്രേമൻ, സി.കെ. കുഞ്ഞിക്കണ്ണൻ, കെ. കുമാരൻ, കെ.പി.എ. റഹീം, എൻ.കെ. നാണു, കെ.പി. യൂസുഫ്, കെ. മുകുന്ദൻ, പി. രാജീവൻ, കെ.കെ. കണ്ണൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഇ. സുരേഷ് ബാബു സ്വാഗതം പറഞ്ഞു. പ്രവർത്തക കൺവെൻഷൻ പാനൂർ: സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാനൂർ ഏരിയ പ്രവർത്തക കൺവെൻഷനും ക്ഷേമനിധി കാർഡ് വിതരണവും നടന്നു. ജില്ല സെക്രട്ടറി വി. ഗോപിനാഥ് ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡൻറ് പി. ഭാസ്കരൻ അധ്യക്ഷതവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ജില്ല വൈസ് പ്രസിഡൻറ് കെ. സഹദേവൻ ഉപഹാരം നൽകി അനുമോദിച്ചു. ക്ഷേമനിധി കാർഡ് വിതരണം പാനൂർ നഗരസഭാംഗം കെ.കെ. സുധീർകുമാർ നിർവഹിച്ചു. പി.കെ. ബാബു സ്വാഗതവും കെ. മോഹനൻ നന്ദിയും പറഞ്ഞു. അനുമോദിച്ചു പാനൂർ: സെൻട്രൽ മനേക്കര നന്മ സ്വയംസഹായ സംഘത്തി​െൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കും എൽ.എസ്.എസ്, സംസ്കൃതം സ്കോളർഷിപ് നേടിയ വിദ്യാർഥികൾക്കുമുള്ള അനുമോദന ചടങ്ങ് കെ.കെ. പവിത്രൻ മാസ്റ്റർ ഉദ്ഘാടനംചെയ്തു. അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിലെ ഉന്നതവിജയി തീർഥ പവിത്രൻ കാഷ് അവാർഡുകൾ വിതരണംചെയ്തു. സൗമ്യേന്ദ്രൻ കണ്ണംവെള്ളി വ്യക്തിത്വവികസന ക്ലാസെടുത്തു. എം.കെ. ബിജു അധ്യക്ഷത വഹിച്ചു. വാർഡംഗം വി.എം. പ്രകാശൻ, എൻ.പി. രാജൻ, എൻ. പവിത്രൻ എന്നിവർ സംസാരിച്ചു. നന്മ സെക്രട്ടറി ടി. രാമചന്ദ്രൻ സ്വാഗതവും കെ.കെ. അനിൽകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.