ഹിന്ദുസ്ഥാനിയുടെ അനന്യ ചാരുതയോടെ രാഗസുന്ദര രാവുകൾക്ക് തിരശ്ശീല

പയ്യന്നൂർ: അശ്വിനിബിഡേ ദേശ്പാണ്ഡേയുടെ ഹിന്ദുസ്ഥാനി രാഗ വിസ്മയത്തോടെ, പതിനൊന്നുനാൾ നീണ്ടുനിന്ന 14ാമത് തുരീയം സംഗീതോത്സവത്തിന് തിരശ്ശീല. ഹിന്ദുസ്ഥാനി രാഗങ്ങളുടെ സുന്ദര വിസ്താരങ്ങൾക്കാണ് കലാശ ദിവസം അയോധ്യ ഓഡിറ്റോറിയം സാക്ഷിയായത്. മുംബൈ സംഗീതലോകത്തെ അപൂർവ നക്ഷത്രമായ അശ്വിനി ബിഡേയുടെ വായ്പാട്ടിന് ഹാർമോണിയം വായിച്ചത് ആത്മാറാം ബിച്ചോർക്കർ. യതി ഭാഗവത് തബലയിൽ താളമിട്ടു. ഉച്ചക്ക് ഭജനാനന്ദം ഉണ്ടായി. ഹിന്ദുസ്ഥാനി സംഗീതത്തിനുശേഷം സംഗീതജ്ഞരായ മൈസൂർ ചന്ദൻ കുമാർ (പുല്ലാങ്കുഴൽ), പി. രാമാനുജാചരലു, എൻ.സി. മാധവ് (വയലിൻ), ബി. ഹരികുമാർ, സേലം ശ്രീനിവാസൻ (മൃദംഗം), ട്രിച്ചി എസ്. കൃഷ്ണസ്വാമി (ഘടം), ആലത്തൂർ രാജ് ഗണേഷ് (ഗഞ്ചിറ), മാലക്കോട്ടെ ആർ.എം. ദീനദയാളൻ (മുഖർ ശംഖ്) തുടങ്ങിയ പ്രമുഖർ അണിനിരന്ന പഞ്ചരത്ന കീർത്തനാലാപനവും തുടർന്ന് മംഗള പ്രാർഥനയോടെയുമാണ് പാട്ടി​െൻറ പെരുങ്കളിയാട്ടത്തിന് കൊടിയിറങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.