എം.പിയുടെ വ്യാജസ്​റ്റിക്കർ പതിച്ച കാറിൽ കറങ്ങിയ വിരുതൻ പിടിയിൽ

പയ്യന്നൂർ: എം.പിയുടെ വ്യാജസ്റ്റിക്കർ പതിച്ച കാറുമായി കറങ്ങിയ വിരുതനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പരിയാരം പാച്ചേനി സ്വദേശി വി.വി. രാമദാസിനെയാണ് (37) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. ഇയാളുടെ തമിഴ്നാട് രജിസ്ട്രേഷനുള്ള കാർ പയ്യന്നൂർ സി.ഐ എം.പി. ആസാദി​െൻറ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാറാത്ത് സ്വദേശി ഉബൈദ് എന്ന ആളിൽനിന്ന് 70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായി ഇയാൾക്കെതിരെ മയ്യിൽ പൊലീസിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.