must+ഡാർജീലിങ്ങിലേക്ക്​ കൂടുതൽ അർധസൈനികർ

ഡാർജീലിങ്ങിലേക്ക് കൂടുതൽ അർധസൈനികർ ഡാർജീലിങ്: ഗൂർഖാലാൻഡിന് പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ട് ഗൂർഖാ ജനമുക്തി മോർച്ചയുടെ നേതൃത്വത്തിൽ തുടരുന്ന പ്രക്ഷോഭം ഒരുമാസം കഴിഞ്ഞും സ്ഫോടനാത്കമായി തുടരുന്ന പശ്ചാത്തലത്തിൽ സി.ആർ.പി.എഫി​െൻറ രണ്ട് കമ്പനി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. രണ്ടു കമ്പനികൾകൂടി തിങ്കളാഴ്ച എത്തും. മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ നാല് കമ്പനി സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെ 48 മണിക്കൂറിനകം വിന്യസിക്കണമെന്ന് കൽക്കത്ത ഹൈകോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഡാർജീലിങ്, കാലിംപോങ് ജില്ലകളിൽ ഇതിനകം 11 കമ്പനി സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിട്ടുണ്ട്. കൂടുതൽ സൈനികരുടെ സേവനം ആവശ്യമാണെന്ന് കണ്ടാണ് കോടതി ഇടപെട്ടത്. പ്രശ്നം കൂടുതൽ മേഖലകളിലേക്ക് പടരുന്നതി​െൻറ സൂചന നൽകി സമീപ ജില്ലയായ ജൽപയ്ഗുരിയിൽ ഗൂർഖാ മുക്തി മോർച്ച റിലേ സത്യഗ്രഹം ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.