ഓഡിയോ സീഡി പ്രകാശനം ഇന്ന്

പയ്യന്നൂർ: 'അധ്യാത്മരാമായണത്തിലെ സ്തുതികൾ' എന്ന ഓഡിയോ സീഡിയുടെ പ്രകാശനം ഇന്ന് ഇരിട്ടിയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അധ്യാത്മരാമായണത്തിലെ സ്തുതികൾ മാത്രം കോർത്തിണക്കി തയാറാക്കിയതാണ് സീഡി. ഫ്ലൂട്ടി​െൻറയും വീണയുടെയും അകമ്പടിയോടെ ചിട്ടപ്പെടുത്തി ആലപിച്ചത് സൗമ്യ മനോജാണ്. കോട്ടയം രാജാസ് ഹൈസ്കൂളിലെ സംഗീതാധ്യാപകൻ എ.എം. ദിലീപ് കുമാർ പ്രകാശനം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ജോൺസൺ പുഞ്ചക്കാട്, സൗമ്യ മനോജ്, അഡ്വ. കൃഷ്ണകുമാർ, മനോജ് മാധവൻ എന്നിവർ സംബസിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.