കെ. മുകുന്ദന് മരണാന്തര ബഹുമതിയായി അവാർഡ്​

പാനൂർ: മരണാനന്തരം ത​െൻറ മൃതദേഹം മെഡിക്കൽപഠനത്തിന് നൽകണമെന്ന് ഒസ്യത്ത് എഴുതി നാടി​െൻറ ആദരവ് നേടിയ പാനൂർ കണ്ണംവെള്ളിയിലെ കെ. മുകുന്ദന് മരണാനന്തര ബഹുമതിയായി അവാർഡുമെത്തി. 'ഒരു സാധാരണക്കാര​െൻറ അനുഭവക്കുറിപ്പുകൾ' എന്ന ത​െൻറ ആത്മകഥ മരണത്തിന് തൊട്ടുമുേമ്പ കൂത്താട്ടുകുളം മേരി പുരസ്കാരത്തിനായി അയച്ചുകൊടുത്തിരുന്നു. മുകുന്ദൻ മരിച്ചതി​െൻറ പിറ്റേദിവസമാണ് അവാർഡ് ലഭിച്ചതായി മകനും സാഹിത്യകാരനുമായ ടി.കെ. അനിൽകുമാറിന് വിവരം ലഭിച്ചത്. അസാധാരണ ജീവിതാനുഭവങ്ങളും വേറിട്ട ചിന്തകളും പരന്ന വായനയുമായി നാടി​െൻറ സാമൂഹികമണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന കർഷകനായിരുന്നു മുകുന്ദൻ. മരണാനന്തരം അനാവശ്യമായ ആചാരങ്ങൾ പാടില്ലെന്നതുൾപ്പെടെ ഉറച്ച നിലപാടുകളെടുത്ത മുകുന്ദ​െൻറ സാമൂഹികാവബോധം മറ്റുള്ളവരിലെത്തിക്കാൻ കണ്ണംവെള്ളിയിൽ നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ചു. ഇതി​െൻറ ഭാഗമായി മുകുന്ദൻ അനുസ്മരണവും ആത്മകഥ പ്രകാശനവും തിങ്കളാഴ്ച പാനൂർ ബേസിൽപീടിക പരിസരത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂത്താട്ടുകുളം മേരി സ്മാരക ആത്മകഥാപുരസ്കാരം ബിനോയ് വിശ്വം സമ്മാനിക്കും. കരിവള്ളൂർ മുരളി ഉദ്ഘാടനംചെയ്യും. ആത്മകഥ യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശൻ കെ.പി.എ. റഹീം മാസ്റ്റർക്ക് നൽകി പ്രകാശനംചെയ്യും. വാർത്താസമ്മേളനത്തിൽ പ്രേമാനന്ദ് ചമ്പാട്, കെ.കെ. പ്രേമൻ, എൻ.കെ. ശ്രീധരൻ, കെ.കെ. രാജൻ, ടി.കെ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.