സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതി

കൂത്തുപറമ്പ്: 2019ഓടെ കൂത്തുപറമ്പ് നഗരസഭയിൽ സമ്പൂർണ പാർപ്പിട സുരക്ഷ ഉറപ്പുവരുത്തുമെന്നും ഒമ്പതു കോടിയോളം രൂപയുടെ ഒന്നാംഘട്ട പദ്ധതി പൂർത്തിയായി വരുകയാണെന്നും കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം. സുകുമാരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതിയുടെയും പ്രൈംമിനിസ്റ്റർ ആവാസ് യോജന പദ്ധതിയുടെയും ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ട സർേവയിൽ കണ്ടെത്തിയ 279 പേർക്കാണ് നിലവിൽ വീടുനിർമാണം നടക്കുന്നത്. 8.72 കോടി രൂപയാണ് പദ്ധതിക്ക് നീക്കിെവച്ചിട്ടുള്ളത്. നവംബർ ഒന്നോടെ ആദ്യഘട്ട ഭവനനിർമാണം പൂർത്തിയാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. തുടർന്ന് രണ്ടാംഘട്ട സർേവ നടത്തി അവശേഷിക്കുന്ന ഭവനരഹിതരെ കൂടി കണ്ടെത്തുകയും വീട് നിർമിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യും. വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കുകൂടി നഗരസഭ പാർപ്പിട സൗകര്യമൊരുക്കുമെന്നും ചെയർമാൻ പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. പ്രമോദ്, കെ. അജിത, പി.എം.ആർ.വൈ ജില്ല കോഒാഡിനേറ്റർ വി. മുഹമ്മീസ്, കെ. ബാബു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.