ജില്ല കൗൺസിൽ യോഗം

ശ്രീകണ്ഠപുരം: വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ശ്രീകണ്ഠപുരം സബ്ട്രഷറിക്ക് സ്വന്തമായി സ്ഥലംകണ്ടെത്തി കെട്ടിടം നിർമിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. ശ്രീകണ്ഠപുരത്ത് നടക്കുന്ന എൻ.ജി.ഒ അസോ. 43-ാമത് ജില്ല സമ്മേളനത്തി​െൻറ മുന്നോടിയായി നടന്ന കൗൺസിൽ യോഗം നഗരസഭാ ചെയർമാൻ പി.പി. രാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.കെ. രാജേഷ് ഖന്ന അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. സുധാകരൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എം.പി. ഷനിജ് കണക്ക് അവതരിപ്പിച്ചു. ജില്ല ജോ. സെക്രട്ടറി വി. സത്യൻ സ്വാഗതവും ജില്ല വനിതാഫോറം കൺവീനർ ആർ.പി. മിസ്‌രിയ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് തുടക്കംകുറിച്ച് രാജേഷ് ഖന്ന പതാക ഉയർത്തി. ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളിലെ കെ. കരുണാകരൻപിള്ള നഗറിൽ നടക്കുന്ന പൊതുസമ്മേളനം ഇന്ന് രാവിലെ 10.30ന് കെ.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ലബുകളുടെ ഉദ്ഘാടനം ശ്രീകണ്ഠപുരം: ഏരുവേശ്ശി ഗവ. യു.പി സ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം വി.കെ. രാജീവൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ പി.വി. വിജയൻ അധ്യക്ഷത വഹിച്ചു. പി. ശശികുമാർ, മോളി സിബി, പി.വി. പവിത്രൻ, ജോഷ്യാ മനോജ്, അനുസ്മയ വിജയൻ, ടി.വി. ദിനേശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.