സിസ്​റ്റര്‍ മരിയ ചരമ വാര്‍ഷികം

കണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ പ്രഥമ ദൈവദാസി സിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായ്ക്കലി​െൻറ 60ാം ചരമ വാര്‍ഷികം ജൂലൈ 22ന് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് പയ്യാമ്പലം ഉർസുലിന്‍ പ്രൊവിൻഷ്യല്‍ ഹൗസ് അങ്കണത്തിലാണ് പരിപാടി. രൂപത സംഘടിപ്പിച്ച ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തും. ഏഴ് രൂപതകളില്‍ സംഘടിപ്പിച്ച ദേവദാസി സിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായ്ക്കല്‍ മെഗാക്വിസില്‍ തലശ്ശേരി രൂപതയിലെ വെള്ളാട് സ​െൻറ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചിലെ അഞ്ജു പി. ടോം ഒന്നാം സ്ഥാനം നേടി. നെയ്യാറ്റിന്‍കര രൂപതയിലെ വട്ടവിള സ​െൻറ് ജേക്കബ് ചര്‍ച്ചിലെ അബിഷ അംബ്രോസിനാണ് രണ്ടാം സ്ഥാനം. വാര്‍ത്തസമ്മേളനത്തില്‍ ഫാ.ജോര്‍ജ് പൈനാടത്ത്, സിസ്റ്റര്‍ വിനയ പുരയിടത്തിൽ, സിസ്റ്റര്‍ ലീമ മഞ്ചിയിൽ, സിസ്റ്റര്‍ ഗ്രീറ്റ തട്ടിൽ, ഫാ.ജോര്‍ജ് ജെറി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.